India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

രാജ്സമന്ദ്(രാജസ്ഥാന്‍): ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പവിത്രമായ പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും തലമുറകളിലേക്കുള്ള കൈമാറ്റത്തിന് ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരാണപ്രസിദ്ധമായ ചതുര്‍ഭുജധാമില്‍ ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.ക്ഷേത്ര പുരോഹിതരും പ്രതിനിധി സംഘവും ഡോ മോഹന്‍ ഭാഗവതിനെ വരവേറ്റു. ചതുര്‍ഭുജധാമിന്റെ ധാര്‍മികവും ചരിത്രപരവുമായ പ്രാധാന്യം, ക്ഷേത്രത്തിന്റെ ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ദര്‍ശനത്തിനും പൂജകള്‍ക്കും ശേഷം ഡോ. മോഹന്‍ ഭാഗവത് ക്ഷേത്ര പുരോഹിതനുമായും പ്രതിനിധി സംഘവുമായും സംവദിച്ചു.

 

Recent Posts