Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്സി അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് അയച്ചു. അന്വേഷണവുമായി സഹകരിക്കാം.എന്നാല്‍ മൊഴി എടുക്കാന്‍ പിഎസ്സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ക്രൈം ബ്രാഞ്ച് ഐ ജി അജിത ബീഗത്തിനാണ് കത്ത് നല്‍കിയത്.പിഎസ്‌സി ആസ്ഥാനത്ത് അംഗങ്ങളുടെ മുറിയിലെത്തി ചോദ്യം ചെയ്യാം.പിഎസ്‌സിക്ക് പ്രത്യേക പരിരക്ഷയുള്ളതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ പി എസ് സി നല്‍കിയ കത്തും ഈ ആവശ്യവും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും ചോദ്യം ചെയ്യലിന് പറഞ്ഞ സമയത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് തന്നെ വരണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

Recent Posts