Kerala

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മട്ടാഞ്ചേരി: കാല്‍ വിരലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി. കൂട്ടുകാര്‍ക്കൊപ്പം ഓടി കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാല്‍വിരലിലേക്ക് ആണിതുളഞ്ഞു കയറിയത്. ചോര വാര്‍ന്നൊലിക്കുന്ന കുട്ടിയെ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ മടക്കി അയയ്‌ക്കുകയായിരുന്നു.

മട്ടാഞ്ചേരി പുതുക്കാട്ടു പറമ്പില്‍ താമസിക്കുന്ന നാസര്‍ മകന്‍ മുഹമ്മദിന്റെ (12) കാല്‍വിരലിലാണ് ആണി ഒരു ഭാഗത്ത് കൂടി കയറിതുളച്ച് മറുഭാഗത്ത് എത്തിയത്. ഉടനെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ഇവിടെയല്ല എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടു പോകേണ്ടതെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കുന്നതിനോ, ആംബുലന്‍സ് ഒരുക്കി കൊടുക്കുന്നതിനോ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് കുട്ടിയെ സമീ
പത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നിമിഷങ്ങള്‍ക്കകം ആണി പുറത്തേക്കെടുക്കുകയുമായിരുന്നു.

 

Recent Posts