ആലുവ: പ്രവാസി ക്ഷേമ സമിതി സംസ്ഥാന സമിതി യോഗം ആലുവ കേശവ സ്മൃതിയില്‍ ചേര്‍ന്നു. അഡ്വ: എം.കെ. സുമോദ് അധ്യക്ഷനായി. യോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം എ.ആര്‍.മോഹനന്‍ മാര്‍ഗനിര്‍ദേശം നല്‍കി.
2016ല്‍ കേരളത്തില്‍ ആരംഭിച്ച പ്രവാസി കൂട്ടായ്‌മയാണ് പ്രവാസി ക്ഷേമ സമിതി കേരളം. പ്രവാസികളെയും പ്രവാസികളായവരുടെയും കൂട്ടായ്‌മയിലൂടെ കേരളത്തിലെ വിവിധ മേഖലകളില്‍, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം സാംസ്‌കാരിക മേഖല, വനിതാ ശക്തീകരണം സേവന മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിവര്‍ത്തനം സൃഷ്ടിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
യോഗത്തില്‍ സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിമാര്‍: ടി.വി. വേണുഗോപാല്‍ (കോഴിക്കോട്), ചിന്മയ മോഹനന്‍(തൃശ്ശൂര്‍), മുരളി കോവൂര്‍ (പത്തനംതിട്ട), അഡ്വ. എം.കെ. സുമോദ് (എറണാ കുളം). സംസ്ഥാന അധ്യക്ഷന്‍: എസ്. അരവിന്ദാക്ഷന്‍ (എറണാകുളം). ഉപാധ്യക്ഷന്മാര്‍: മുരളി മോഹനന്‍ (തിരുവനന്തപുരം), സി. വേണുഗോപാല്‍ (എറണാകുളം).
ജനറല്‍ സെക്രട്ടറി: എം.കെ. ജയചന്ദ്രന്‍ (എറണാകുളം), ജോയിന്റ് സെക്രട്ടറിമാര്‍: മണി പള്ളിപ്പാട്ട് (തൃശ്ശൂര്‍), ശ്യാംകുമാര്‍.എസ്. (ആലപ്പുഴ), ദീപക്ക്.കെ. (തൃശൂര്‍), കെ.എസ്. സന്തോഷ് (എറണാകുളം).ട്രഷറര്‍: കൊച്ചപ്പന്‍ പിള്ള (എറണാകുളം). അംഗങ്ങള്‍: മന്‍മോഹന്‍ (കണ്ണൂര്‍), ശശിധരന്‍( മലപ്പുറം), രാധാകൃഷ്ണ മേനോന്‍ (പാലക്കാട്), പ്രസന്ന നാരായണന്‍ (പാലക്കാട്), വേണുഗോപാല്‍ ടി.ജി. (തൃശ്ശൂര്‍).











