Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

ഷാജന്‍ സി.മാത്യുbyഷാജന്‍ സി.മാത്യു
Sep 13, 2026, 12:41 pm IST
inVaradyam, Entertainment

ചില ഭക്തിഗാനങ്ങള്‍ അങ്ങനെയാണ്. ഭക്തിക്കൊപ്പം ഹൃദയത്തില്‍ കണ്ണീരും നിറയ്‌ക്കും. കണ്ണുനിറയാതെ ആ പാട്ടു കേട്ടുതീരില്ല. ഓരോ കേള്‍വിയും ഹൃദയത്തെ കഴുകിത്തുടച്ചു നിര്‍മലമാക്കും. അങ്ങനെയൊരു ഗാനമാണ് ശ്രീകുമാരന്‍ തമ്പി എഴുതി പി. സുശീല പാടിയ ‘കണ്ണാ… കാര്‍മുകില്‍ വര്‍ണാ നിന്നെ, കാണാത്ത കണ്‍കളുണ്ടോ…’ (1979). ഈ ഗാനത്തിന്റെ പിറവിക്കു പിന്നില്‍ സാമാന്യമല്ലാത്ത ചില സംഗതികളുണ്ട്.

തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘നാനും ഒരു പെണ്‍’ (1963) എന്ന സിനിമ 15 വര്‍ഷത്തിനുശേഷം മെറിലാന്‍ഡ് സ്റ്റുഡിയോ മലയാളത്തില്‍ നിര്‍മിക്കുന്നു. പേര് ‘ഹൃദയത്തിന്റെ നിറങ്ങള്‍’. ഗാനരചന ശ്രീകുമാരന്‍ തമ്പിയെയും സംഗീതസംവിധാനം ദേവരാജനെയും ഏല്‍പിച്ചുകൊണ്ടു നിര്‍മാതാവ് പി. സുബ്രഹ്‌മണ്യം ഒരു വ്യവസ്ഥ വയ്‌ക്കുന്നു. ”നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടു സൃഷ്ടിക്കാം. ഞാന്‍ അതില്‍ ഇടപെടില്ല. പക്ഷേ, ഒറിജിനല്‍ സിനിമയിലെ ‘കണ്ണാ കരുമൈ നിറ കണ്ണാ..’ എന്ന പാട്ടു മാത്രം മാറ്റരുത്. അതിന്റെ ഈണവും അര്‍ഥവും അതേപടി നിലനിര്‍ത്തി മലയാളത്തിലേക്കു മാറ്റിയാല്‍ മതി.”

‘എങ്കില്‍ സംഗീതം ചെയ്യാന്‍ വേറെ ആളെ നോക്കിയാല്‍ മതി’ എന്നായിരുന്നു ദേവരാജന്റെ മറുപടി.. പക്ഷേ, സുബ്രഹ്‌മണ്യം തന്റെ നിലപാട് മാറ്റിയില്ല. ഒടുവില്‍ ദേവരാജന്‍ വഴങ്ങി. ഒരു നിബന്ധനയോടെ, ആ പാട്ടിന്റെ റിക്കോര്‍ഡിങ് താന്‍ ചെയ്യില്ല എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ ആ പാട്ട് ചെയ്യാനായി അതിന്റെ ഒറിജിനല്‍ തമിഴില്‍ ചെയ്ത ആര്‍. സുദര്‍ശനത്തെ വിളിക്കാന്‍ മെറിലാന്‍ഡ് സുബ്രഹ്‌മണ്യം തീരുമാനിക്കുന്നു. അങ്ങനെ, സംഗീതത്തിന്റെ ക്രെഡിറ്റില്‍ ദേവരാജന്റെയും സുദര്‍ശനത്തിന്റെയും പേരുമായി സിനിമ പുറത്തിറങ്ങി. പടം അത്ര വിജയമായില്ലെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായി.

കറുത്തവളായിപ്പോയതുകൊണ്ട് നിരന്തരം പരിഹാസവും അവഗണനയും നേരിടേണ്ടിവന്ന ഒരു കൃഷ്ണഭക്തയുടെ കഥയാണു സിനിമ. തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രം മാറ്റിനിര്‍ത്തപ്പെടുന്ന ഈ പെണ്‍കുട്ടി കറുത്തദൈവമായ കൃഷ്ണനോട് തന്റെ സങ്കടം പറഞ്ഞു കരഞ്ഞുപാടുന്നതാണു കഥാസന്ദര്‍ഭം. (തമിഴില്‍ വിജയകുമാരിയും മലയാളത്തില്‍ ജയപ്രഭയും അഭിനയിച്ചു.) മനോഹരമായിത്തന്നെ ശ്രീകുമാരന്‍ തമ്പി ആ പ്രാര്‍ഥന മലയാളത്തില്‍ മലയാളത്തില്‍ പുനരാവിഷ്‌കരിച്ചു. അതുകൊണ്ട് നെഞ്ചുലയ്‌ക്കുന്നൊരു ഭക്തിഗാനം നമുക്കു ലഭിച്ചു. പി. സുശീല കരഞ്ഞുകൊണ്ടു പാടി.

‘ഹൃദയത്തിലൊളിദീപം കൊളുത്തുന്ന നീ
എന്റെ തനുവില്‍നിന്‍ നിറം കോരിച്ചൊരിഞ്ഞില്ലയോ
നിന്‍മുന്നില്‍ ഭക്തര്‍തന്‍ പുഷ്പാഞ്ജലി
എന്‍ കണ്ണിലെന്നെന്നും ബാഷ്പാഞ്ജലി’
ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘പാട്ടിന്റെ വന്‍ വിജയത്തിന്റെ മുഴുവന്‍ മാര്‍ക്കും ഞാന്‍ സുദര്‍ശനത്തിന്റെ സംഗീതത്തിനു നല്‍കുന്നു. ആ ഹൃദയസ്പര്‍ശിയായ ഈണമാണ് എന്നെക്കൊണ്ട് ആ വരികള്‍ എഴുതിച്ചത്’ ശരിയാണ,് ഹൃദയമുരുക്കുന്ന ഈണമാണത്. വലിയൊരു വയലിന്‍ സദ്യയുമായി ആരംഭിക്കുന്ന ഓര്‍ക്കസ്ട്രേഷനും ഗാനത്തിന്റെ ആസ്വാദനത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. വെറുതെയല്ല ഇന്നും തമിഴ്നാട്ടിലെ ഭക്തിഗാനങ്ങളുടെ ഹിറ്റ് ചാര്‍ട്ടില്‍ ‘കണ്ണാ കരുമൈ നിറ വര്‍ണാ…’ സ്ഥാനം പിടിക്കുന്നത്. പടം റീമേക്ക് ചെയ്യുമ്പോള്‍ ഈ പാട്ടുമാത്രം മാറ്റരുതെന്നു സുബ്രഹ്‌മണ്യം വാശിപിടിച്ചതും മറ്റൊന്നുകൊണ്ടല്ല.

ഇത്ര മനോഹരമായ ഈണം സൃഷ്ടിച്ച സുദര്‍ശനം ആരാണ്? ഇന്നത്തെ തലമുറ ഏതാണ്ട് പൂര്‍ണമായി വിസ്മരിച്ചുപോയ അദ്ദേഹത്തിന്റെ ഒരു നല്ല ഫോട്ടോ പോലും ഇന്നു ലഭ്യമല്ല. ഒരു നൂറ്റാണ്ട് മുന്‍പ് 1914ല്‍ ആണു ജനനം. 1991 ഏപ്രില്‍ 26ന് അന്തരിച്ചു. ചെന്നൈയിലെ ആദ്യ സമ്പൂര്‍ണ സിനിമാ സ്റ്റുഡിയോ ആയ എവിഎമ്മിലെ സ്റ്റാഫ് സംഗീത സംവിധായകനും സൗണ്ട് മാനേജറും ആയിരുന്നു അദ്ദേഹം. എവിഎമ്മിന്റെ ആദ്യകാലത്തെ എല്ലാ സിനിമകളിലെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ഈണമൊരുക്കിയ പ്രതിഭ. പില്‍ക്കാലത്തു പ്രശസ്തനായ സംഗീതസംവിധായകന്‍ ടി.കെ രാമമൂര്‍ത്തി (വിശ്വനാഥന്‍ – രാമമൂര്‍ത്തി) സുദര്‍ശന്റെ വയലിനിസ്റ്റ് ആയിരുന്നു.

1947ല്‍ ‘നാം ഇരുവര്‍’ എന്ന സിനിമയില്‍ തുടങ്ങിയ ജൈത്രയാത്ര. സഭാപതി, പെണ്‍, കുലദൈവം, രത്തക്കണ്ണീര്‍, പുംപുഹാര്‍, അന്‍പൂക്കരങ്കള്‍, പൂമാലൈ തുടങ്ങി എത്രയോ സംഗീത ഹിറ്റുകള്‍. ശിവാജി ഗണേശന്റെ ആദ്യചിത്രമായ ‘പരാശക്തി’, കമല്‍ ഹാസന്റെ കന്നിപ്പടം ‘കളത്തൂര്‍ കണ്ണമ്മ’ തുടങ്ങിയവയൊക്കെ സംഗീതം ചെയ്തത് ഇദ്ദേഹമാണ് എന്നറിയുന്നവര്‍ ഇന്നു ചുരുക്കം. കമലിന്റെ ആദ്യഗാനാഭിനയമായ ‘അമ്മാവും നീയേ അപ്പാവും നീയേ…’ സൃഷ്ടിച്ചതും മറ്റാരുമല്ല. നൂറോളം സിനിമകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.

1967ല്‍ വയലാര്‍ രാമവര്‍മ ഗാനരചന നടത്തിയ ‘കുടുംബം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മലയാള പ്രവേശം. ‘ചിത്രാ പൗര്‍ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ…’ എന്ന മനോഹരമായ ഈണത്തോടെയായിരുന്നു തുടക്കം.

യേശുദാസ് ഗാനമേളകളില്‍ സ്ഥിരമായി ഈ പാട്ട് പാടിയിരുന്നു. തിരിച്ചടി (1968) എന്നൊരു ചിത്രത്തിനും സംഗീതം നല്‍കി. പക്ഷേ, മലയാളമുള്ളിടത്തോളം സുദര്‍ശനം നിലനില്‍ക്കുന്നത് ‘കണ്ണാ കാര്‍മുകില്‍ വര്‍ണാ…’ എന്ന ഗാനത്തിന്റെ ശില്‍പി എന്ന നിലയിലാവും.

ഇന്ത്യന്‍ സംഗീത ചരിത്രം സുദര്‍ശനത്തിനു മുന്നില്‍ കൃതജ്ഞതാഭരിതമായി നില്‍ക്കുന്നതു പക്ഷേ മറ്റൊരു സംഭാവനയുടെ പേരിലാണ്. എസ്. ജാനകി, പി. സുശീല എന്നിവരുടെ ശബ്ദപരിശോധന നടത്തി ഇവരിലെ മഹാഗായികമാരെ മുന്‍കൂട്ടി മനസ്സിലാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ എവിഎം സ്റ്റുഡിയോയിലെ അന്നത്തെ സൗണ്ട് മാനേജര്‍ സുദര്‍ശനം ആയിരുന്നു!

 

Tags: Lord KrishnaSrikrishna devotional songശ്രീകുമാരന്‍ തമ്പിപി. സുശീലപി. സുബ്രഹ്‌മണ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഒന്നും എന്നേക്കുമായി നിലനില്‍ക്കില്ല

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.