കൊച്ചി ; പാലത്തായി കേസിൽ സിപിഎം -മതതീവ്രവാദ കൂട്ടുകെട്ട് തുറന്ന് കാണിച്ച് പാനൂരിൽ പൊതുയോഗം . ബിജെപി നേതാവ് യുവരാജ് ഗോകുലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തെളിവിന്റെ അംശം പോലും ചൂണ്ടിക്കാട്ടാനില്ലാത്ത കേസില്‍ അവസാന ശ്വാസം വരേയും മാഷിനൊപ്പം സത്യത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് യുവരാജ് പറഞ്ഞു.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ‘ ഇത്രയും കൃത്യമായി നാണമില്ലാതെ ഒരു കേസ് പച്ചയ്‌ക്ക് ഡ്രാഫ്റ്റ് ചെയ്ത് വയ്‌ക്കാൻ കേരള പൊലീസിനല്ലാതെ ആർക്കാണ് സാധിക്കുക . പാലത്തായി കേസില്‍ കോണ്‍ഗ്രസുമായ് ബിജെപി ധാരണയുണ്ടാക്കിയെന്നാണ് സഖാക്കളുടെ കണ്ടുപിടിത്തം. മുസ്ലീം ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ഡീല് . അതിലും ഭേദം വെള്ളത്തിൽ പെയിന്റ് അടിക്കാൻ പോകുന്നതല്ലേ.
മനുസ്മൃതി കത്തിക്കാനും, സ്ത്രീകളെ സ്വതന്ത്രരാക്കാനും നടന്നയൊരു കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നു രാഹുൽ ഗാന്ധി. പുള്ളി അത് പറഞ്ഞതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രസ്താവന വന്നത് . അതോടെ രാഹുൽ സ്ത്രീയെന്നും കേട്ടിട്ടില്ല , മനുസ്മൃതി എന്നും കേട്ടിട്ടില്ല . എന്റെ ശിവനേയെന്നും പറഞ്ഞാണ് അന്ന് രാഹുൽ ഓടിയത്.“ എന്നും യുവരാജ് പറയുന്നു.
















