
പത്തനംതിട്ട: 12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 31 വര്‍ഷവും ആറുമാസവും കഠിനതടവും 1,43,000 രൂപ പിഴയും ശിക്ഷ. കവിയൂര്‍ സ്വദേശി രഞ്ജിത്ത് വി. രാജനെ (38) ആണ് അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്ത് ശിക്ഷിച്ചത്.
2024 ആഗസ്റ്റില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് ബാലികയെ ആദ്യമായി ബലാല്‍സംഗം ചെയ്തത്. ബാലികയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പ്രതിയുടെ വീട്ടില്‍ വെച്ചും ലൈംഗിക അതിക്രമം തുടര്‍ന്നു. സഹികെട്ട് പെണ്‍കുട്ടിയും അമ്മയും പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.