Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

പീതാംബരന്‍ മഴുവന്നൂര്‍byപീതാംബരന്‍ മഴുവന്നൂര്‍
Sep 12, 2026, 07:09 am IST
inSamskriti

പഞ്ചഭൂതങ്ങളില്‍ ഒന്നായ ജലം ജീവന്‍ നിലനിര്‍ത്തന്‍ അത്യന്താപേക്ഷിതമാണ്. ദിവസങ്ങളോളം ജലം മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്താനാവും. ശരീരത്തില്‍ ഭൂരിഭാഗവും ജലമാണ്. ജലത്തിന്റെ ദേവതയായ വരുണന്‍ പടിഞ്ഞാറു ദിക്കിന്റെ അധിപനാണ്. സപ്ത പദാര്‍ത്ഥങ്ങളില്‍ ഒന്നും നവദ്രവ്യങ്ങളില്‍ ഒന്നുമാണ് ജലം. പതിനാല് ലോകങ്ങള്‍ക്കുമപ്പുറത്തുള്ള പാല്‍ക്കടല്‍ മുതല്‍ വൈകുണ്ഠലോകം വരെ ജലസാന്നിധ്യമുണ്ട്. ഭൂമിയുടെ സിംഹഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇതാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത്. അതുപോലെ നിത്യനിദാനത്തിന്  അത്യന്താപേക്ഷിതവുമാണ് ജലം.

ജലം അമൂല്യമാണ്, അത് പാഴാക്കരുതെന്ന പല്ലവി നാം നിരന്തരം കേള്‍ക്കാറുണ്ട്. പക്ഷേ ആരും അത് മുഖവിലയ്‌ക്കെടുക്കാറില്ല. കടല്‍ജലം സൂര്യതാപമേറ്റ് ആവിയായി ഉയര്‍ന്ന് അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങളായി പരിണമിച്ച്, ഘനീഭവിച്ച് മഴയാകുന്നു. പ്രകൃതിയില്‍ ഭൂരിഭാഗവും കടല്‍ജലമാണ്. അതില്‍ ലവണാംശം കൂടുതലാണ്. ഭൂമിയുടെ എല്ലാ പ്രദേശത്തും ജല ലഭ്യതയില്ലാത്തതിനാല്‍ ജലം അമൂല്യമാണെന്ന് ശാസ്ത്രലോകം പറയുന്നു.

ഭൂമിയിലെ ജലസ്രോതസ് പ്രധാനമായും അഞ്ചു വിധമാണ്.
മഴവെള്ളം തന്നെയാണ് ഒന്നാമത്. മഴയില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലത്തിന് ധാരാളം പ്രത്യേകതകളുണ്ട്. ഇത് പ്രകൃതിയില്‍ നിന്നും കലര്‍പ്പില്ലാതെ ലഭിക്കുന്നതാകയാല്‍ അനവധി ഗുണങ്ങളുണ്ട്. ആയുര്‍വേദം ഇതിനെ ഔഷധഗുണമുള്ളതായി പറയുന്നു. മഴവെള്ളം പാഴാക്കാതെ ശേഖരിച്ച് സൂക്ഷ്മതയോടെ ഉപയോഗിച്ചാല്‍ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാം. മഴവെള്ളം ശേഖരിച്ച് ഭൂഗര്‍ഭജല സ്രോതസ് വര്‍ദ്ധിപ്പിക്കാം. ഭാരതത്തില്‍ ഇത്തരം പദ്ധതികള്‍ കടലാസില്‍ മാത്രമാണ് കാണപ്പെടുന്നത്. പല വിദേശരാജ്യങ്ങളിലും മഴവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി കയറ്റുമതി ചെയ്യുന്നു.

സവന്തിയെന്ന വിഭാഗമാണ് രണ്ടാം ജലസ്രോതസ്. ഇത് നദികളിലൂടെ ഒഴുകിവരുന്ന ഔഷധഗുണമുള്ള ജലമാണ്. ഇവയുടെ ഉത്ഭവം വലിയ  കൊടുമുടികളിലാണ്. അവിടെ നിന്ന് താഴോട്ട് ഒഴുകി അനവധി ഔഷധസസ്യങ്ങളെ തഴുകി തലോടിവന്ന്,. മണല്‍തരികളിലൂടെ അരിച്ചിറങ്ങിവരുന്ന  ശുദ്ധജലത്തിന് ഔഷധവീര്യം ഏറെയാണ്. മനുഷ്യരും കാട്ടുമൃഗങ്ങളും ഇതിനെ ആശ്രയിക്കുന്നു. ഇന്ന് വന നശീകരണവും നഗര മാലിന്യവും മൂലം പുഴകള്‍ മലിനമായി ജല ലഭ്യത കുറയുന്നു. ഇത് ഭാവിയില്‍ വലിയ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കും.

മൂന്നാമത്തെ ജലസ്രോതസാണ് ഖനിജം. ഇത് ശുദ്ധമായ കിണര്‍വെള്ളമാണ്.  കേരളത്തില്‍ ഭൂരിഭാഗം പേരും ഇതാണ്  ഉപയോഗിക്കുന്നത്. ഭൂമിയുടെ അടിയില്‍നിന്ന് ലഭിക്കുന്നതിനാല്‍ ഇതില്‍ മാലിന്യം കുറവായിരിക്കും.  കിണറ്റിലെ വെള്ളം പാളകൊണ്ട് തൊട്ടികെട്ടി കോരിയാണ് പഴയകാലത്ത് ഉപയോഗിച്ചിരുന്നത്. പാളയ്‌ക്ക് ഔഷധഗുണമുള്ളതുകൊണ്ടാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്. അതുപോലെ കിണര്‍ ഇടിയാതിരിക്കാനും വെള്ളം ശുദ്ധമാകാനും നെല്ലിപ്പലക ഉപയോഗിച്ചിരുന്നു. അനവധി വര്‍ഷം നെല്ലിപ്പലക വെള്ളത്തില്‍ കിടന്നാലും കേടുവരില്ല. ഈ വെള്ളം കോരിക്കുടിക്കുവാന്‍ ധാരാളം പേര്‍ വരുമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.  ഔഷധഗുണമുള്ളതിനാല്‍ വയറിലെ അസുഖങ്ങള്‍ക്ക് നെല്ലിപ്പലക ഇട്ട കിണറ്റിലെ വെള്ളം ഉത്തമമായി കണക്കാക്കിയിരുന്നു.

ഇന്ന് പുരയിടത്തിന്റെ വ്യാപ്തി കുറയുകയും കളനാശിനി ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ കിണറ്റിലെ വെള്ളവും മലിനമാകുന്നു. തന്മൂലം തിളപ്പിച്ചാറിയ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. ഇത് മൂലം ജലത്തിന്റെ ധാതുഗുണം കുറയുകയും രുചിയില്‍ വ്യത്യാസപ്പെടുകയും ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യര്‍ മാത്രമേ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നുള്ളു. പക്ഷിമൃഗാദികള്‍ പച്ചവെള്ളം കുടിച്ച് ആരോഗ്യം സംരക്ഷിക്കുന്നു.

സ്വയജം എന്നതാണ് അടുത്തത്. കുളം, ചിറ പോലുള്ള  സ്രോതസാണ് ഇത്. ഒരു കാലത്ത് കാര്‍ഷിക ജലസേചനത്തിനും  കന്നുകാലികളെ കുളിപ്പിക്കുവാനും ഇത്തരം ജലാശയങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്ന് കാര്‍ഷിക മേഖല തകര്‍ന്നതിനാല്‍ ഇത്തരം ജലാശയങ്ങള്‍ കാടുമൂടിക്കിടക്കുകയോ വ്യാപകമായി നികത്തപ്പെടുകയോ ചെയ്തിരിക്കുന്നു. സമുദ്ര ജലമാണ് അവസാന വിഭാഗം. ഇത് ഭൂമിയുടെ ഭൂരിഭാഗത്തുമുണ്ട്. ഇതില്‍ ലവണാംശം കൂടുതലാകയാല്‍ അതേപടി കുടിക്കാനാവില്ല. ഇത് സമുദ്രസമ്പത്ത് നിറഞ്ഞതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്നതുമാണ്. ഇന്ന് മനുഷ്യര്‍ കടല്‍ ജലം പോലും മലിനമാക്കികൊണ്ടിരിക്കുന്നു.

ഋഗ് വേദത്തില്‍ ആറും, ഏഴും അഷ്ടകങ്ങളില്‍ ജലത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു.

‘ഭുവസ്ഥാന ഊര്‍ജേദധാതന
മഹാരണായ ചക്ഷസേ ഉശതീരവ മാതരം:’

ഭൂമിക്ക് ഊര്‍ജ്ജം തരുന്ന ജലമേ നിങ്ങള്‍ ധന്യരാണ് നിങ്ങളില്ലെങ്കില്‍ ഭൂമിക്ക് ജീവനില്ലാതെ ഊഷരമാകും അതുകൊണ്ട് ഭൂമിയെ ജീവത്വം നല്‍കി സന്തോഷിപ്പിക്കുന്നത് നിങ്ങളാകുന്നു. ജലം കാണുന്നതും അനുഭവിക്കുന്നതും ആനന്ദകരമാണ്. അതിനാല്‍ നിങ്ങള്‍ പാലൂട്ടുന്ന അമ്മയെപ്പോലെയാണ്. (ഉശതി മാതര:) അമ്മയാകുന്ന ഭൂമി സമസ്ത ജീവജാലങ്ങളെ പാലാകുന്ന ജലം നല്‍കി ഊട്ടി വളര്‍ത്തുന്നുവെന്ന് സാരം.

വെള്ളത്തില്‍ പ്രകൃതി ഔഷധം നിറച്ചുവച്ചിട്ടുണ്ടെന്ന് ഋഗ്വേദം പറയുന്നു.
‘അപ് സുമേ സോമോ അബ്രവീത്
അന്തര്‍വിശ്വാനി ഭേഷജ:’

വെള്ളത്തില്‍ പ്രകൃതിയാകുന്ന ഞാന്‍ ഔഷധം നിറച്ചിരിക്കുന്നു. ഔഷധങ്ങളുടെ ഈശ്വരനാണ് സോമന്‍(ചന്ദ്രന്‍). അതിനാല്‍ ചന്ദ്രന് ഔഷധീശ്വരനെന്ന് പേരുണ്ട്. ഔഷധവീര്യം ചെടികളില്‍ നിറയ്‌ക്കുന്നത് നിലാവാണ്. അത് ശുദ്ധമായ പച്ചവെള്ളത്തിനും ലഭിക്കുന്നു. അതാണ് കിണര്‍ മൂടരുതെന്ന് പറയുന്നത്. നിലാവുവീണ ജലം രാവിലെ കുടിക്കുന്നത് പ്രതിരോധ ശക്തി കൂട്ടുമെന്ന് ആയുര്‍വേദം പറയുന്നു.

‘വരുധം തത്ത്വേ മമ’ യെന്നാണ് പറയുന്നത്. ശുദ്ധമായ ജലം മധുരരസമുള്ള  ഔഷധമാണ്. ഈ പ്രമാണം കൊണ്ട് ജലത്തിന് ദേവതാ സങ്കല്പം നല്കിയിരിക്കുന്നു. ഈ തത്ത്വം ഉള്‍ക്കൊണ്ടുതന്നെ ജലത്തെ പവിത്രമായി കണക്കാക്കി പരിപാലിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ഋഷീശ്വരന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അതിനാല്‍ ജലത്തെ മലിനമാക്കാതെ സംരക്ഷിക്കുന്നത് മനുഷ്യധര്‍മ്മമായി കണക്കാക്കണം. ശുദ്ധജല സ്രോതസ്സുകളെ പരിപാലിച്ച് അനന്തര തലമുറകള്‍ക്കായി കൈമാറണമെന്ന് വേദങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു.

 

 

Tags: Water is preciousVarunathe deity of water.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.