
തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനും എതിരായ സൈബര്‍ ആക്രമണങ്ങളില്‍
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ ആര്‍ക്കെതിരെയായാലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.മുന്‍കാലങ്ങളില്‍ ജിജോ ജോണ്‍ പുത്തേഴത്ത് നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെ തന്നെയും രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് പ്രധാനമായും
സൈബര്‍ ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ എറണാകുളം പ്രസ് ക്ലബ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു.
.