News

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കേസരിഭവനിൽ നടക്കുന്ന നവരാത്രി സർഗ്ഗോത്സവം ഇത്തവണ ഏഴാം വർഷത്തിലേക്ക്. ഉപരാഷ്‌ട്രപതിയും ഗവർണ്ണരുമടക്കം പ്രമുഖരും പ്രശസ്തരുമായ നിരവധി വ്യക്തികൾ പങ്കെടുക്കുന്ന പരിപാടികൾ ഒക്‌ടോബർ 11 ന് ആരംഭിക്കും. ഉപ രാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 19 നാണ് നവരാത്രി സർഗ്ഗപ്രതിഭാ പുരസ്‌കാര സമർപ്പണം. കേരള-തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, പ്രസിദ്ധ സിനിമാ സംവിധായകൻ ജയരാജിന് സമ്മാനിക്കും.
പത്തു ദിവസത്തെ സാംസ്‌കാരികോത്സവത്തിൽ സർഗ്ഗസംവാദം, ഫിലിം ഫെസ്റ്റിവൽ, കലാ മത്സരങ്ങൾ, തുടങ്ങിയ വിവിധ ആഘോഷ പരിപാടികളുണ്ട്.
ഒക്‌ടോബർ 20 ന് സാംസ്‌കാരിക സമ്മേളനം സി. സദാനന്ദൻമാസ്റ്റർ എംപി ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് ഫ്രാൻസിസ് മാവേലിക്കര മുഖ്യാതിഥിയാകും.
ഒക്‌ടോബർ 9 ന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ കാർമ്മികത്വത്തിൽ മഹാസാരസ്വത പൂജയോടെ നവരാത്രി സർഗ്ഗോത്സവത്തിന് തുടക്കമാകും.

ആഘോഷ പരിപാടകളുടെ നടത്തിപ്പിന്റെ ചെലവിലേക്കുള്ള ആദ്യസംഭാവന നിധിസമർപ്പണം മാതംഗി ട്രസ്റ്റ് അദ്ധ്യക്ഷൻ ടി.വി. വേണുഗോപാൽ സർഗ്ഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാലയ്‌ക്ക് നൽകി നിർവഹിച്ചു.

Recent Posts