India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡൽഹി: ബ്രിക്സ് ഉച്ചകോടി നയതന്ത്ര കരുത്തെന്ന് ശശി തരൂർ എം പി. ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ചോദ്യത്തിന് പിന്നാലെയാണ് ഭിന്നാഭിപ്രായവുമായി ശശി തരൂർ എംപി രംഗത്തെത്തിയത്. ഉച്ചകോടി ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിൽ വലിയ അഭിമാനം നൽകുന്ന ഒന്നാണെന്ന് ശശി തരൂർ വിശേഷിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരും എത്തുന്ന ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയ്‌ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നു

നൂറിലധികം രാജ്യങ്ങൾ അടങ്ങുന്ന ഗ്ലോബൽ സൗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രമുഖ രാജ്യങ്ങളാണ് ഇവിടെ ഒത്തുചേരുന്നത്. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ആഗോള ജിഡിപിയുടെ 41 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്‌മയെ ലോകത്തിന് നിസ്സാരമായി കാണാനാകില്ലെന്ന് ശശി തരൂർ പറഞ്ഞു.

അന്താരാഷ്‌ട്ര തലത്തിൽ ഇത്തരം ഒത്തുചേരലുകൾ വലിയ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ് കൂട്ടായ്‌മ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു

 

Recent Posts