ബംഗളൂരു: സിനിമാ തിയേറ്ററുകളില്‍ നിന്ന് എല്ലാ മാസവും 2% സെസ് പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
കര്‍ണാടക സിനി ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് (വെല്‍ഫെയര്‍) ആക്ട് 2024 പ്രകാരമാണ് സര്‍ക്കാര്‍ ഓഫീസ് ഉത്തരവ് ഇറക്കിയതെന്നും, സംസ്ഥാനം ഇതുവരെ ഗസറ്റില്‍ ഇക്കാര്യം വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ ആക്ട് നിലവില്‍ വന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കര്‍ണാടക സിനി ബോര്‍ഡും സാംസ്‌കാരിക പ്രവര്‍ത്തക (ക്ഷേമ) ബോര്‍ഡും സ്ഥാപിക്കാനാണ് സിനിമ, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് 2% സെസ് പിരിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയത്.
















