India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍. സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാരന്തൂര്‍ മൊണാട് ഹോട്ടലിന് സമീപത്തുനിന്നാണ് പ്രതി അസം ഡിബ്രൂഗഡ് സ്വദേശിനിയായ ബോബിത ദാസ്് (25) പിടിയിലായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ വെയിറ്റിംഗ് റൂമില്‍ വിശ്രമിക്കുകയായിരുന്ന പാണ്ടിക്കാട് സ്വദേശിനിയുടെ മോതിരമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ മോഷ്ടിച്ചത്.
റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടത ബോബിതയെ റിമാന്‍ഡ് ചെയ്തു.

 

Recent Posts