Categories: India

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗർ: ഇൻഡിഗോ വിമാനം പാർക്കിംഗിനിടെ ലോഹത്തൂണിലിടിച്ച്‌ അപകടം. സംഭവത്തില്‍ ആർക്കും പരുക്കില്ല. ശ്രീനഗർ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. നവി മുംബയില്‍ നിന്നും ശ്രീനഗറിലെത്തിയ ഇൻഡിഗോ വിമാനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബേ നമ്പർ ആറിലെ ലോഹത്തൂണില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ പുറത്തെത്തിച്ചു.

അപകടത്തിന്റെ മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇടിയേറ്റ ലോഹത്തൂണ്‍ ചരിഞ്ഞനിലയിലാണ്. അപകടത്തിനിടയായ ശരിയായ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അപകടം നടന്നെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചില്ല. എല്ലാ വിമാനങ്ങളും ഷെഡ്യൂള്‍ പ്രകാരംതന്നെ സർവീസ് നടത്തുന്നുണ്ട്.

 

Recent Posts