
തൃശൂർ: കോടശേരി പഞ്ചായത്തിലെ ചായ്‌പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണു. അവധി ദിവസമായതിനാല്‍ അപകടം ഒഴിവായി. സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പണ്‍ സ്റ്റേജും പൂർണമായി തകർന്നു വീണു.
മലയോര ഹൈവേയുടെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു.