Samskriti

ഭാഷാ സൗന്ദര്യലഹരി

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച പ്രൗഢമോഹന സ്‌തോത്രകാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്ലോകം- 3

അറിവില്ലയാതവരിലിരുളിന്റെയന്തകനൊ
രുദയാദ്രിയിപ്പാദധൂളി
മതി കെട്ടവര്‍ക്കു മനമലരില്‍
നിറഞ്ഞൊഴുകുമതിരറ്റ മകരന്ദധാര
ധനഹീനനോര്‍ക്കിലിതു കൊതിതീര്‍ത്തിടുന്ന
മണി ഭവമെന്ന ദുരിതാബ്ധിമധ്യേ
പിടയുന്നവര്‍ക്കു, ഹരിയവതാരമാര്‍ന്നു ധര
കടലീന്നെടുത്ത ഗുരുദംഷ്‌ട്രാ

ശ്ലോകം- 4

വരദാഭയങ്ങള്‍ കരമടയാളമാക്കി ബത
നിലകൊള്‍വു ദേവഗണമെല്ലാം
അവിടുന്നു മാത്രമിതിനപവാദമായഭയ
വരദം നടിച്ചു വിലസില്ല
ഭുവനത്തിനുള്ള ഭയമഖിലം ഹരിച്ചു വര –
മധികം കൊടുത്തരുളുവാനി –
പ്പദപങ്കജങ്ങളതിനിപുണങ്ങളോര്‍ക്കിലിഹ
കരമെന്തിനിച്ചെറുക്രിയയ്‌ക്കായ് !

ശ്ലോകം- 5

കൂപ്പിത്തൊഴുന്നവരിലേറ്റം തെളിഞ്ഞവളെ
വാഴ്‌ത്തിപ്പുരാ കമലനേത്രന്‍
മൈക്കണ്ണിയായ് വിലസി, മുക്കണ്ണനും മനസി –
ലബ്ധിക്കൊടും തിരയിളക്കി
നേത്രങ്ങളാലെ രതി നോക്കിക്കുടിക്കുമവ
നേറ്റം വണങ്ങിയവിടുത്തെ –
പ്രീത്യാ മുനീന്ദ്രരുടെ ഹൃത്താരിലും പ്രണയ-
ക്കൂത്താടിടുന്നു ഭയമെന്യേ