Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം സീഡായി ഇറങ്ങിയ പുരുഷിംഗിള്‍സ് താരം അലക്‌സാണ്ടര്‍ സ്വരേവ് ആദ്യ റൗണ്ട് മത്സരത്തില്‍ ഒരുവിധത്തില്‍ വിജയിച്ചു. സീഡില്ലാ താരം ലോറെന്‍സോ സൊനേഗോ ആണ് സ്വരേവിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. സ്‌കോര്‍ 6-4, 3-6, 6-7(7-9), 7-5, 6-4

പരാജയപ്പെട്ടിരുന്നെങ്കില്‍ യുഎസ് ഓപ്പണില്‍ നടക്കുന്ന രണ്ടാമത്തെ അട്ടിമറിയാകുമായിരുന്നു. റിക്കാര്‍ഡ് നേട്ടത്തിനായി ഇറങ്ങിയ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അമേരിക്കന്‍ താരങ്ങളായ കോകോ ഗൗഫ്, ടെയ്‌ലര്‍ ടൗണ്‍സെന്‍ഡ്, അലെക്‌സാണ്ട്ര ഈല തുടങ്ങിയവര്‍ നേരിട്ടുള്ള സെറ്റ് ജയത്തോടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

Recent Posts