
വാഷിംഗ്ടണ്‍: ഒരു പല്ല് പറിക്കാന്‍ യുഎസിലെ ദന്തഡോക്ടറെ സമീപിച്ചപ്പോള്‍ ഫീസായി ആവശ്യപ്പെട്ടത് 2.37 ലക്ഷം രൂപയാണെന്ന് യുഎസില്‍ ജീവിക്കുന്ന ഇന്ത്യക്കാരനായ നിതിന്‍ മല്‍ഹോത്ര. തനിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നിട്ട് കൂടിയാണ് ഇത്രയും ഉയര്‍ന്ന ഫീസ് ആവശ്യപ്പെട്ടതെന്നും നിതിന്‍ മല്‍ഹോത്ര പറയുന്നു.
ഇത് അമേരിക്കയിലെ ആരോഗ്യ സേവനരംഗത്തിന്റെ ചിത്രമാണ് കാണിച്ചുതരുന്നതെന്നും നിതിന്‍ മല്‍ഹോത്ര. സാധാരണ യുഎസില്‍ ജീവിക്കുന്ന ഒരു ഇന്ത്യക്കാരനും ഇത്തരം ജീവിതത്തിന്റെ വശങ്ങള്‍ പുറത്തുപറയാന്‍ ഇഷ്ടപ്പെടാറില്ലെന്നും നിതിന്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഒരു പല്ലു പറിക്കാന്‍ 15000 രൂപ മുതല്‍ 20000 രൂപ വരെ മാത്രമേ ആവശ്യമുള്ളൂവെന്നും നിതിന്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടി.