Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: പേരാവൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അന്‍സര്‍, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റ അന്‍സറിന്റെ നില ഗുരുതരമാണ്. കല്യാണ വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. തര്‍ക്കത്തിന് പിന്നാലെ അയല്‍വാസി മൂവരെയും വെട്ടി പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റ അരുണിനെയും അഭിജിത്തിനെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സറിനെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

 

 

Recent Posts