തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല. മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളും ഇനി അറിയപ്പെടുക ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരില്‍. ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും.ആദ്യഘട്ടമായി ഹൈക്കോടതി നിര്‍ദേശാനുസരണം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.
പേരു പോലെ തന്നെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.
നിലവില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാനമായും രോഗനിര്‍ണയം ചികിത്സ, മരുന്ന്, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളില്‍ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ മാനസിക രോഗമുള്ളവര്‍ക്കു മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ മാറ്റുകയാണ് ലക്ഷ്യം.
















