Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്‌ത്തരുത്. സ്വീകരിക്കാന്‍ പറ്റുന്നവര്‍ സ്വീകരിച്ചാല്‍ മതിയെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

മതത്തിന്റെ ആളുകള്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയും. മതം പറയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. കാലികം അല്ലെന്ന് പറഞ്ഞു ഇകഴ്‌ത്തരുത്- കളമശേരിയിലെ മദുഹു റസൂല്‍ സംഗമത്തില്‍ സംസാരിക്കവെ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനെയും ജിഫ്രി തങ്ങള്‍ പരോക്ഷമായി വിമര്‍ശിച്ചു. മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആരും ചെറുതാക്കി കാണരുതെന്ന് അദ്ദേഹം പറഞ്ഞു.

 

Recent Posts