Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
ONAPPATHIPP 2026

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 10:17 am IST
inONAPPATHIPP 2026, Literature
കഥ

ഏക്കത്തിൽ സെലങ്കൈ

അനിൽ കാവാലം
(9539664842)

തഞ്ചാവൂർ !
രാജരാജ ചോളന്റെ ഉളി കല്ലിൽ
എഴുതിവച്ച മഹാകാവ്യം.

ഇരുനൂറ്റിപ്പതിനാലടി ദക്ഷിണമേരുവിൽഎൺപത് ടൺ ഒറ്റക്കല്ല് ആകാശം മുട്ടി നിൽക്കുന്നു. ബൃഹദീശ്വരൻ പത്ത് കൊല്ലമായി കണ്ണുതുറന്ന  മേരുവിൽ രാവിലെ വെയിൽ തട്ടുമ്പം കല്ല് പൊന്നാവും. വൈകിട്ട് നിഴൽ വീഴുമ്പം മൂന്ന് കാതം ഇരുട്ടാവും .  ആ ഇരുട്ടിലാണ് തായ്‌ക്കുലത്തിന്റെ പച്ചപ്പാടം. നെല്ലല്ല വിളയുന്നത്, പൊന്ന്.
കോവിലിനുള്ളിലെ നൂറുകാൽ മണ്ഡപത്തിന്റെ ഓരോ തൂണിലും അപ്‌സരസ്സുകളുടെ  മോഹനം. നടരാജൻ താളം പിടിച്ചാൽ ഈ കല്ലുനർത്തകിമാർ ഇളകുമെന്നൈതീഹ്യം.
രാജവീഥിയിൽ കുതിരകളുടെ കുളമ്പടികൾ. ഉലയിലെ തീ അണയാത്ത തഞ്ചം വീഥി, ബൗളി രാഗത്തിൽ ഉണർന്ന് നീലാംബരിയിൽ ഉറങ്ങുന്ന വീണാവീഥി. ഇതാണ് തഞ്ചാവൂരിന്റെ നാഡി.
ക്ഷീരസമുദ്രം പോലെ തിളങ്ങുന്ന കാവേരിയുടെ കരയിൽ ആയിരം പടി. ഓരോ പടിയിലും ഓരോ കഥയും കണ്ണീരും. ആടിമാസത്തിൽ തായ്‌ക്കുലത്തിന്റെ പെണ്ണുങ്ങൾ വെള്ളപ്പട്ട് ഉടുത്തിറങ്ങും. കഴുത്തിൽ കാവേരി മാലൈ. അവർ കുളിക്കുമ്പോൾ കാവേരിപോലും നാണിച്ച് ഒഴുക്ക് കുറയ്‌ക്കുന്നതായി തോന്നും.
ഇങ്ങനെ ദേവലോകം പോലെ വിളങ്ങുന്ന തഞ്ചാവൂരിൽ ആടിത്തിരുവിഴ പുലർന്നു. അതിവിശേഷമായ ആടി പതിനെട്ട് തെളിഞ്ഞു.
കാവേരി നിറഞ്ഞൊഴുകുകയാണ് , സംപ്രീതയായ തുപോലെ….
കാവേരിയുടെ വരപ്പിന്റെ കരയിലെ ഒരു വീട്ടിലാണ് സെൽവി പിറന്നത്. തായ്‌ക്കുലത്തിലെ മൂത്ത പെണ്ണ്.  കൈനിറയെ കാവേരിയുടെ ചെളിയും കണ്ണിൽ മീനാക്ഷിയുടെ തീയുമായി.  അവളുടെ അമ്മാവൻ കാളിയപ്പൻ നാട്ടിലെ പെരിയ മനുഷ്യൻ. അയാളുടെ കയ്യിൽ നെല്ലും നിലവും, വായിൽ പഞ്ചാംഗവും.
മറുചേരിയിൽ അയ്യാവു. പള്ളർക്കുടിയിലെ ആൺ. തായ്‌ക്കുലമല്ല അവൻ, താഴ്‌ത്തപ്പെട്ട കുലം. അപ്പൻ പെരിയ കോവിലിൽ മേളം കൊട്ടി ജാതിയുടെ പേരിൽ അടി കിട്ടി ചത്തവൻ. അവന്റെ അമ്മയ്‌ക്ക് വയലിൽ കൂലിപ്പണി. പക്ഷേ,
അയ്യാവുവിന്റെ കയ്യിൽ വീണയാണ്. രാത്രി, ദേവലോകത്തെ നാദം പോലെ കാവേരിയുടെ കരയിയിലിരുന്ന് അയ്യാവു വീണ വായിക്കുമ്പോൾ തഞ്ചാവൂർ ഉറങ്ങും….
തഞ്ചാവൂർ പെരിയ കോവിലിൽ  ആടി മാസത്തിൽ സെൽവിയുടെ അരങ്ങേറ്റമായി.
തായ്‌ക്കുലത്തിന്റെ തലൈവി
മംഗയർക്കരസി സഭയുടെ നടുവിലിരുന്നു. മഹാറാണിയല്ല, മഹാകാളി. നെറ്റിയിൽ രാജരാജന്റെ മുദ്രപോലെ കുങ്കുമം. വാക്ക് പറഞ്ഞാൽ ശാസനം. നോട്ടം പറഞ്ഞാൽ ശാപം. ജ്വലിക്കുന്ന ദീപം പോലെ അവളുടെ കണ്ണ്. കല്ലിൽ പണിത പെണ്ണ് പോലെ നിൽപ്പ്.
മേഘം പോലത്തെ മേലാടയും        മിന്നൽ പോലത്തെ സെലങ്കൈയും കെട്ടി അരങ്ങേറ്റത്തിനായി സെൽവിയെ ത്തിയപ്പോൾഅവളുടെ ഗുരു നടരാജൻ താം എന്ന് താളം പിടിച്ചു. ആ താളത്തിൽ ഇരുപതു കൊല്ലത്തെ കുറ്റബോധം അലതിങ്ങി . സെൽവി ആടി. ഓരോ പൂവും കുന്ദവൈയുടെ കണ്ണീർ. ജതിസ്വരം മുറുകി.

‘സാമി നീ മരതകവല്ലി…’

അവൾ ആടുമ്പം ബൃഹദീശ്വരൻ പോലും കണ്ണ്   കൂർപ്പിച്ചുവെന്ന് ഊര് പറഞ്ഞു.
അന്നേരം, കോവിലിന്റെ പുറത്ത്, തെരുവിൽ, ഒരു നാദം.
അത് വിരഹത്തിന്റെ രാഗമായ ബേഗഡ.
കോവിലിന്റെ നാദസ്വരം അതിന്റെ മുന്നിൽ മൂക്ക് ചീറ്റി തോറ്റു.
അയ്യാവു കണ്ണടച്ച്, ലോകം മറന്ന് വീണ സെൽവിയുടെ നൃത്തത്തിന് ശ്രുതിചേർത്തു. അവൾ ഇവിടെ. അവൻ അവിടെ. ലയമോ ഒന്ന്.
കാളിയപ്പൻ ചാടിയെണീറ്റു. കണ്ണിൽ തീയും കയ്യിൽ അരിവാളും വായിൽ വിഷവുമായി അയാൾ പുറത്തേക്കു പാഞ്ഞു ….
‘യാരടാ അത് ? കോവിൽ വാസൽല നായ് വാസിക്കിത്? പിടിച്ച് കട്ട് !’
അയ്യാവു കണ്ണ് തുറന്നില്ല. വീണ നിർത്തിയതുമില്ല. രാഗം മോഹനമായി മാറി. പ്രേമത്തിന്റെ രാഗം. ജാതിവേലി പൊളിക്കുന്ന രാഗം.
‘രാജരാജൻ കല്ലെ സെതുക്കി നാർ. നാൻ കാത്തെ സെതുക്കുറേൻ. രണ്ട് പേരും കലൈഞ്ജൻ താൻ അയ്യാ.’
അയ്യാവു മനസ്സിൽ പറഞ്ഞു. അതറിഞ്ഞിട്ടോയെന്തോ കാളിയപ്പന്റെ കാൽ അവിടെ തളർന്നു. അരിവാൾ താഴ്‌ത്തി അയാൾ മടങ്ങി.
പക്ഷേ ,നാശം സംഭവിച്ചു കഴിഞ്ഞു.
സെൽവിയുടെ നൃത്തം തെറ്റി. താളം പിഴച്ചില്ല, ഹൃദയം പിഴച്ചു. അവളുടെ കാൽ സെലങ്കൈയിൽ ഉടക്കി. സലങ്കൈയുടെ ഒരു മണി പൊട്ടിത്തെറിച്ച് സഭയിൽ വീണു. ഇരുപതു കൊല്ലം മുമ്പ് കുന്ദവൈയുടെ നെഞ്ച് പൊട്ടിയ ശബ്ദം.
പെറ്റ സിംഹിയെപ്പോലെ മംഗയർക്കര സി !
‘നിറുത്തു നാട്ടിയത്തൈ ! അപസകുനം ! സെലങ്കൈ ഉടൈഞ്ചത് ! യാര് കണ്ണ് പട്ടത് ?’
തിണ്ണയിലിരുന്ന കുന്ദവൈയുടെ കയ്യിലെ പൂ താഴെവീണു. ഇരുപതു വർഷം മുമ്പ് അവരുടെ അരങ്ങേറ്റത്തിനും ഇങ്ങനെ സംഭവിച്ചിരുന്നു. അന്ന് ഒരു പള്ളർപ്പയ്യൻ പുറത്ത് മേളം കൊട്ടി. അവളുടെ സെലങ്കൈ പൊട്ടി. കുലം ജയിച്ചു,  കാതൽ തോറ്റു. ഇന്ന് ചരിത്രം തിരിഞ്ഞില്ല, ചരിത്രം കരഞ്ഞു.
അന്നു രാത്രി നട്ടുവനാർ നടരാജന്റെ വീട്.
കണ്ണീരോടെ സെൽവി ഓടി വന്നു.

‘നട്ടുവന്നാരെ, എൻ സെലങ്കൈ ഉടൈഞ്ചുപോയ്. എൻ നാട്ടിയം മുടിഞ്ഞുപോയ്. എൻ ഉയിരും പോകുമാ ?’
നടരാജൻ അവളുടെ തലയിൽ കൈ വെച്ചു. ആ കൈവിറച്ചു. ഇരുപതു കൊല്ലം മുമ്പ് കുന്ദവൈയുടെ തലയിൽ വെക്കാൻ പേടിച്ച കൈ.
‘ഇല്ലെ കണ്ണാ. സെലങ്കൈ ഉടൈഞ്ചാ, പുതുസാ കട്ടലാം. ആനാ മനസു ഉടൈഞ്ചാ ? അത് താൻ കഷ്ടം. അത് ഒട്ടിക്കാൻ രാജരാജന്റെ ഉളി പോര.’
‘നട്ടുവന്നാരെ, അന്ത വീണൈ… അന്ത വീണൈ എൻ ഉയിരൈ പിടിച്ചു ഇഴുക്കുതു. എൻ എല്ലുമ്പ് ഉരുകുതു. നാൻ എന്ന പണ്ണ ?’
നടരാജന്റെ കണ്ണ് കുന്ദവൈയുടെ വീട്ടിലേക്ക് നീണ്ടു. ഇരുപതു വർഷം ! ഒരു നോക്ക്. ഒരു വാക്ക്. ഒരു തൊടൽ. ഒന്നും കൊടുക്കാതെ പോയ ഇരുപതു കൊല്ലം ! അയാൾ മിണ്ടിയില്ല. കുന്ദവൈയുടെ ജീവിതം കാവടി പോലെ അയാളുടെ തോളിൽ. കുത്തുന്ന കാവടി.
‘ഓടിപ്പോ സെൽവി. കാവേരി കരൈക്ക്. അങ്കെ ഉൻ നാട്ടിയം ആടു. യാരും കേക്കാത്ത ഇടത്തിൽ. യാരും തടുക്കാത്ത ഇടത്തിൽ. യാരും ഇല്ലാത്ത ഇടത്തിൽ നീ ഉണ്ടാകു.’
അതേ രാത്രി അയ്യാവുവിന്റെ കുടിൽ.
കയ്യിൽ കള്ളുമാ മായി മുത്തു ചിറ്റപ്പൻ വന്നു. അയാളുടെ കണ്ണിൽ പക. വായിൽ ചീത്ത.
‘അയ്യാവു, നീങ്ക എന്ത കൂത്താടുറെ ? തായ്‌ക്കുലത്തു പൊണ്ണ് മേലെ കണ്ണ് വെക്കുറിയാ ? ഉൻ അപ്പൻ മാതിരി സാവപ്പോറയാ ? ഉൻ അപ്പന്റെ ചോര മണ്ണിൽ ഇനിയും ഉണങ്ങിയില്ല !’
അയ്യാവു വീണ തുടച്ചു. അപ്പന്റെ ചോര തുടയ്‌ക്കുന്നത് പോലെ ഓരോ കമ്പിയും.
‘സിറ്റപ്പാ, നാൻ കണ്ണ് വെക്കലെ. എൻ വീണൈ അവളെ കൂപ്പിട്ടു. . കണ്ണ് ഉണ്ട് സിറ്റപ്പാ. അത് കാതൽ മാത്രമേ കാണും. കുലം കാണില്ല. നാൻ എന്ന പണ്ണ ? വീണൈ ഉടൈക്കട്ടുമാ ?’
മുത്തു അലറി. ‘ഉടൈ ! ഉടൈച്ചു പോട് ! ഇല്ലെ ഉന്നെ നാൻ കൊല്ലുവേൻ ! നമ്മ കുലത്തു മാനം കാക്കണം ! പഴി വാങ്ങണം ! ഉൻ അപ്പന്റെ പഴി !’
അയ്യാവു എണീറ്റു.  അപ്പനെ കെട്ടിപ്പിടിക്കുന്നതുപോലെ വീണ നെഞ്ചോട് ചേർത്തു.
‘സിറ്റപ്പാ, നീങ്ക പഴി വാങ്ങുങ്കെ. നാൻ ഇസൈ വാശിക്കിറേൻ. എങ്കക്ക് രണ്ട് വഴി. ഒന്ന് ചാവുന്ന വഴി, ഒന്ന് വാഴുന്ന വഴി. നാൻ വാഴപ്പോറേൻ. വീണൈയോടെ.’
അമാവാസിയിലെ കാവേരിക്കര.

ഒറ്റമണി കെട്ടി ആരും കാണാത്തൊരിടത്ത്, ആരും അല്ലാത്തൊരിടത്ത് സെൽവി നൃത്തം ചെയ്യുന്നു.
‘തരികിട തകധിമി തക തജ്ജൊണുതാം.’
കാൽ മണ്ണിൽ , ജാതിവേലിയുടെ മണ്ണിൽ. കൈ വേലിയില്ലാത്തആകാശത്തിൽ .കണ്ണീര് കാവേരിയിൽ . കാവേരി അത് വേലിയില്ലാത്ത കടലിൽ കൊണ്ടുപോകും.
അയ്യാവു വീണ യുമായി വന്നു. അവൻ വായിച്ചത് ഹംസധ്വനി.  നൃത്തവും വീണയും ചേർന്നു. ആ ലയത്തിൽ കാവേരി താളം പിടിച്ചു.
സോ സോ എന്ന്.
നൃത്തം കഴിഞ്ഞ് സെൽവി അയ്യാവിന്റെ മുന്നിൽ തലകുനിച്ചിരുന്നു.
‘എങ്കക്ക് ഉൻ വീണൈ വേണം അയ്യാവു. ഉൻ വിരൽ വേണം. ഉൻ ഉയിരും വേണം. തരുവീങ്കളാ ? ഇല്ലെങ്കിൽ എൻ ഉയിരെ ഞാൻ കാവേരിക്ക് കൊടുക്കും.’
അയ്യാവു അവളെ എണീപ്പിച്ചു. അവളുടെ നെറ്റിയിൽ വീണയുടെ തണ്ട് വച്ചു. പൊട്ട് പോലെ. വലിയൊരു ചോരപ്പൊട്ട് പോലെ.
‘നീങ്ക താൻ എൻ വീണൈ സെൽവി. നീങ്ക ഇല്ലെ, നാതം ഇല്ലെ. നാതം ഇല്ലെങ്കിൽ നാൻ സെത്തവൻ.’
അപ്പത്തന്നെ ദൂരത്തു നിന്ന്  അവരെ ലക്ഷ്യമാക്കി പന്തങ്ങൾ മിന്നി .
കാളിയപ്പൻ. മുത്തു. രണ്ട് കൂട്ടരും. കയ്യിൽ അരിവാൾ. വടി. കണ്ണിൽ പഴി. മനസ്സിൽ വെറി. ഇരുപതു വർഷത്തെ കണക്ക് പലിശ സഹിതം വീട്ടാനായി നേർക്കുനേർ നിന്നു .
‘പിടിങ്കെ അവളെ ! കുലത്തു മാനം കെടുത്തിട്ടാ !’ കാളിയപ്പൻ ചീറി.
‘കൊല്ലുങ്കെ അവനെ ! നമ്മ അണ്ണൻ സാവുക്ക് പഴി !’ മുത്തു വിട്ടില്ല. സ്വന്തം ചോരയെ തന്നെ.
സെൽവിയും അയ്യാവും നടുക്ക്. ചുറ്റും മരണം. മുന്നിൽ കാവേരി.
കാളിയപ്പൻ അരിവാളോങ്ങി. അയ്യാവുവിന്റെ കഴുത്തിന്. ഇരുപതു കൊല്ലം മുൻപ് ഒഴിവായ വെട്ട്. അതേസമയം മുത്തു വടിയോങ്ങി, സെൽവിയുടെ തലയ്‌ക്ക്. അവൾ ജനിക്കും മുമ്പേ തായ്‌ക്കുലത്തിൽ വീഴാത്ത അടി.
ഒരു നിമിഷം. ഒരു ശ്വാസം. ഒരു യുഗം. ഒരു തീരുമാനം !
കാളിയെപ്പോലെ കുന്ദവൈ ഓടി വന്നു. ഇരുപതു കൊല്ലം അമ്പലത്തിണ്ണയിൽ കല്ലായി ഇരുന്നവൾ. ഇപ്പൊ തീയായി എരിഞ്ഞു കുന്ദവൈ . രണ്ട് മരണത്തിനും നടുക്ക് അവർ നിന്നു.
‘നിറുത്തുങ്കെ ! രണ്ട് പേരും !’
ആ ശബ്ദം, ഇരുപതുകൊല്ലം മിണ്ടാതിരുന്ന തൊണ്ടയിൽ നിന്ന്, ഇടി പോലെ. കാവേരി പോലും ഒരു നിമിഷം നിന്നു.
എല്ലാരും നിന്നു. ഇരുപതു വർഷം മിണ്ടാതിരുന്നവൾ സംസാരിച്ചു, കല്ല് സംസാരിച്ചു.
കുന്ദവൈ കാളിയപ്പനെ നോക്കി. കണ്ണിൽ തീ.
‘വെട്ടു കാളിയപ്പാ ! എൻ തലൈയെ വെട്ടു ! ഇരുപത് വർഷം മുന്നാടി നീങ്ക വെട്ടി കൊന്നിങ്കെ !  ഇന്നൈക്കെ എൻ മകളെ കൊല്ലപ്പോറിങ്കെ !
കാളിയപ്പന്റെ കൈ വിറച്ചു. അരിവാൾ വിറച്ചു.
‘മകളാ ? യാര് മകള് ?’

കുന്ദവൈ മംഗയർക്കരസിയുടെ വീട്ടിലേക്ക് കൈ ചൂണ്ടി. ആ കൈ വിറച്ചില്ല. ഇരുപതു കൊല്ലം കൊണ്ട് കല്ലായ കൈ.
‘കേളു ! ഉങ്ക അക്കാവെ കേളു ! എൻ വയറ്റിലെ പിള്ളൈ എങ്കെ ? നീങ്ക കൊന്നിങ്കെ ! ഇല്ലെ, കോവിൽ തിണ്ണൈയിൽ പോടു സൊന്നിങ്കെ ! നീങ്ക കോവിലിലെ നായെ തെരുവിൽ വിട്ടു ! ആനാ അത് സാവലെ ! അത് ഇങ്കെ നിക്കിതു ! ഉൻ അരിവാളിന് മുന്നാടി നിക്കിതു !’
അവർ സെൽവിയെ ചൂണ്ടി. ആ ചൂണ്ടുവിരൽ ആയിരം വർഷത്തെ വേലി പൊട്ടിച്ചു.
ആകാശം പൊട്ടി വീണപോലൊരു ഇടിവെട്ടി. കാളിയപ്പന്റെ കയ്യിൽനിന്ന് അരിവാൾ വീണു.  മുത്തുവിന്റെ കയ്യിൽനിന്ന് വടി വീണു. ഇരുപതു കൊല്ലത്തെ അഹങ്കാരം രണ്ട് ശബ്ദത്തിൽ വീണു.
സെൽവി കുന്ദവൈയെ നോക്കി. കണ്ണിൽ കടൽ. ‘അത്തൈ…?’
കുന്ദവൈ കരഞ്ഞു. ഇരുപതു വർഷത്തെ കടൽ. കാവേരി പോലും തോൽക്കുന്ന കടൽ.
‘അമ്മാ, സെൽവി. നാൻ താൻ ഉൻ അമ്മാ. മംഗയർക്കരസി ഉന്നെ എടുത്തു വളത്താ. പാവം. അവളും പാവം. എൻ സെലങ്കൈ ഉടൈഞ്ച അനൈക്കെ, നീങ്ക പിറന്തെ. കല്ല് പൊട്ടി നീ വന്നെ. നീങ്ക താൻ എൻ നാട്ടിയം. എൻ കാതൽ. എൻ എല്ലാം. എൻ സാവും നീ താൻ. എൻ ജീവനും നീ താൻ.’
അപ്പത്തന്നെ മംഗയർക്കരസി വന്നു. കയ്യിൽ വിളക്ക്. ഇരുപതു കൊല്ലമായി അണയാത്ത കുറ്റബോധത്തിന്റെ വിളക്ക്. അവർ കുന്ദവൈയുടെ അടുത്തുവന്നു. ഇരുപതു വർഷം കഴിഞ്ഞ് അവരെ തൊട്ടു. ആ തൊടലിൽ അത്രയും കൊല്ലത്തെ മഞ്ഞുരുകി.
‘കുന്ദവൈ… മന്നിച്ചിടു തങ്കച്ചി… നാൻ പാവി… കുലം കാക്കുറേൻ നു നെനച്ചേൻ… കുലത്തൈ കൊന്നുട്ടേൻ… ഉൻ ഉയിരെ കൊന്നുട്ടേൻ… എൻ ഉയിരെയും കൊന്നുട്ടേൻ…’
പിന്നെ അവർ സെൽവിയെ , അയ്യാവിനെ , രണ്ടുപേരെയും ഒരുപോലെ നോക്കി. കണ്ണിൽ കണ്ണീരല്ല, കാവേരി. അവർ നിശബ്ദയായി തന്റെ കഴുത്തിലെ പത്തുപവൻ മാലയൂരി. അതായിരുന്നു തായ്‌ക്കുലത്തിന്റെ ആണൈ മാലൈ. ആയിരം വർഷത്തെ വേലി. അത് പൊട്ടിച്ചാൽ കുലം തീർന്നു. മംഗയർക്കരശി പൊട്ടിച്ചു.
അവരത് മൂന്നായി പൊട്ടിച്ച്
ഒരു കഷണം കാവേരിയിൽ എറിഞ്ഞ് കുലം ഒഴുക്കി. കാവേരി അത് ജാതിയില്ലാത്ത കടലിൽ കൊണ്ടുപോയി.
ഒരു കഷണം സെൽവിയുടെ കാലിൽ കെട്ടി. പുതു സെലങ്കൈ. ചെമ്പലംകൈ. ചോരയുടെ , സ്‌നേഹത്തിന്റെ സെലങ്കൈ.
ഒരു കഷണം അയ്യാവിന്റെ വീണയിൽ കെട്ടി. താലി, നാദത്തിന്റെ താലി.
‘ആടുങ്കെ. രണ്ട് പേരും. ഇങ്കെ. ഇപ്പോ. എൻ കണ്ണ് മുന്നാടി.  ഇരുപതുവർഷം ഞാൻ തടുത്ത നാട്ടിയം. എൻ പാപം. ഇന്നൈക്കെ നാൻ പാർക്കണം. എൻ കണ്ണ് അടയുന്നതിന് മുന്നാടി പാർക്കണം.’
കണ്ണീരു മാത്രം. തീരുമാനം മാത്രം. അത്രയും കൊല്ലത്തെ കടം വീട്ടുന്ന തീരുമാനം.
അയ്യാവു വീണയെടുത്തു. പുന്നാഗവരാളി.   സന്തോഷത്തിന്റെ, ദുഃഖത്തിന്റെ, ജനിച്ചതിന്റെ , മരിച്ചതിന്റെ , കല്ല് ഉരുകുന്ന രാഗം.
സെൽവി ആടി.
‘തരികിട തകധിമി തക തജ്ജൊണുതാം.’
അവളുടെ കാലിലെ പുതു സെലങ്കൈ കിലുങ്ങി. ജലം ജലം. ജലം. കുന്ദവൈയുടെ കണ്ണീർ അതിൽ വീണു.
കാളിയപ്പന്റെ അരിവാൾ കാവേരിയിൽ. മുത്തുവിന്റെ വടിയും കാവേരിയിൽ. ഇരുപത് വർഷത്തെ പക കാവേരി കൊണ്ടുപോയി. കാവേരിക്ക് ഭാരമില്ല. അവൾ എല്ലാം കൊണ്ട് പോകും.
നൃത്തം തീർന്നു. സെൽവി അയ്യാവിന്റെ മടിയിൽവീണു. ജീവനോടെ. അയ്യാവു വീണ താഴെവച്ചു. ജീവനോടെ.
മംഗയർക്കരസി വന്ന് രണ്ടുപേരുടെയും തലയിൽ കൈവച്ചു. സ്വന്തം വിരൽ കടിച്ച് ആ ചോരയിൽനിന്ന് തിലകം ചാർത്തി. തായ്‌ക്കുലം പോയി. തായ് മാത്രം ബാക്കി.
‘എഴുന്തിരുങ്കെ. വീട്ടുക്ക് പോകലാം. പുതു വീട് കട്ടലാം. വേലി ഇല്ലാത്ത വീട്. വാതിൽ മാത്രമുള്ള വീട്. ആരും വന്നാലും കയറാവുന്ന വീട്.’


അടുത്ത കൊല്ലത്തെ ആടിത്തിരുവിഴ.
തായ്‌ക്കുലത്തിന്റെ വീട്ടുമുറ്റത്ത് വേലിയില്ല. പകരം പൂന്തോട്ടം. നടുവിലെ പന്തലിൽ അയ്യാവു വീണ വായിക്കുന്നു.  മംഗളത്തിന്റെ രാഗമായ കല്യാണി. സെൽവി പാടുന്നു…
‘വാഴി തിരുനാമം വാഴി’
കുന്ദവൈ താളം പിടിക്കുന്നു. അവളുടെ കയ്യിൽ പുതിയ സെലങ്കൈ. മംഗയർക്കരസി കെട്ടിക്കൊടുത്തത്.
മംഗയർക്കരസി മടിയിൽ പേരക്കുട്ടിയുമായി തിണ്ണയിലിരിക്കുന്നു. സെൽവിയുടെയും അയ്യാവുവിന്റെയും മകൾ. അവളുടെ പേര് കാവേരി.
കഴുത്തിൽ മുത്തശ്ശിയുടെ പൊട്ടിച്ച മാലിന്റെ ഒരു കഷണം. കയ്യിൽ അപ്പന്റെ വീണയുടെ ഒരു കമ്പി. തായത്ത് പോലെ.  കാതലിന്റെ രക്ഷയായി .
കയ്യിൽ അരിവാളില്ലാതെ കാളിയപ്പൻ വയലിൽ നിന്നു . മനസ്സിൽ പേരക്കുട്ടി, വായിൽ പാട്ട്. അയാൾ ഉള്ളാലെ കുഞ്ഞിനെ കൊഞ്ചിക്കുകയാണ്.
‘പാട്ടിയാര് ? അയ്യാവു താത്താ. പാട്ടി യാര് ? കുന്ദവൈ അമ്മാ. നീ ആരു ? നീ കാവേരി. നീ കടൽ. നിനക്ക് കര ഇല്ല.’
ദൂരെ, ബൃഹദീശ്വരന്റെ നിഴലിന് ഇപ്പം നീളമില്ല. ഉച്ചയായി. എല്ലാരുടെയും തലയിൽ ഒരുപോലെ വെയിൽ പതിക്കുന്നു.   വെയിലിന് ജാതിയില്ല.
നടരാജൻ നട്ടുവനാർ വന്നു. കൈ വിറയ്‌ക്കുന്നു. ഇരുപതു കൊല്ലം. പക്ഷേ താളം തെറ്റില്ല. താളം ഹൃദയത്തിലാണ്. അയാൾ കുന്ദവൈയുടെ അടുത്തിരുന്നു. ഒന്നും മിണ്ടിയില്ല. അത്ര കൊല്ലം മിണ്ടാതിരുന്നതിന്റെ ഭാരം. കുന്ദവൈ അയാളുടെ കൈയിൽ പിടിച്ചു. ശെൽവിയുടെ അപ്പാവിന്റെ കൈ . അയാളുടെ ചുണ്ടിൽ ഇരുപതു വർഷം മുമ്പ് പറയാതെപോയ ഒരു പദം –
ഉൻ പദം പാർത്തേൻ …. കുന്ദവൈയുടെ ചുണ്ടിൽ മുമ്പ് ആടാതെപോയ ഒരു അഭിനയം, ചിരി.
രണ്ടുപേരും മിണ്ടിയില്ല.  ഇനിയുള്ള കാലം  മിണ്ടിയാൽ തീരാത്തത്. എന്നാൽ ,
കാവേരി മിണ്ടി.
സല സല….

Tags: #Katha#ShortStory#EkkathilSelankai#AnilKavalam#Onappathpp2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.