കോഴിക്കോട്: ചേവായൂരിൽ കാർ തീപ്പിടിച്ചുണ്ടായ അപകടത്തിൽ ദുരൂഹത. സുധാകരൻ എന്നയാളാണ് കാർ കത്തി കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകടമാണെന്ന് പോലീസ് കരുതിയ സംഭവം ഇപ്പോൾ ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്.
പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിൽനിന്ന് 270 മീറ്റർ അകലെയാണ് സംഭവം.
ആദ്യ റിപ്പോർട്ട് പ്രകാരം കാറിന് തീപ്പിടിച്ചതാണെന്ന് കരുതി. എന്നാൽ, പിന്നീട് കാറിന് അകലെയല്ലാതെ പെട്രോൾ കാൻ കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇപ്പോൾ ആത്മഹത്യയാണെന്ന് കരുതുന്നത്. കാറിനുള്ളിൽ പെട്രോൾ ഒഴിച്ചതുകൊണ്ടാണെന്ന് കരുതുന്നു, അകം പൂർണ്ണമായും കത്തിയിട്ടുണ്ട്.
















