Kerala

വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു,ആക്രമിച്ചത് കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെ തേടിയെത്തിവര്‍,കൊല്ലപ്പെട്ടത് അഭിഭാഷകന്റെ പിതാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഞാറയ്‌ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു.വൈപ്പിന്‍ സ്വദേശി മോഹന്‍ദാസാണ് മരിച്ചത്.കേസ് ഏറ്റെടുത്തതിലുളള വിരോധത്തില്‍ അഭിഭാഷകനെ തേടിയെത്തിയ അക്രമികള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മോഹന്‍ദാസിനെ ആക്രമിക്കുകയായിരുന്നു.

മോഹന്‍ദാസിനെ ആക്രമിച്ച ഞാറക്കല്‍ സ്വദേശികളായ ഡാസ്റ്റര്‍, ഡൈനാസ്റ്റര്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.ആഗസ്റ്റ് 13നായിരുന്നു ആക്രമണം.പ്രതിയായ ഡാസ്റ്ററിനെതിരായ ഗാര്‍ഹിക പീഡന പരാതി അഭിഭാഷകന്‍ ഡോള്‍ഗോ ഏറ്റെടുത്തതിലുള്ള വിരോധമായിരുന്നു ആക്രമണ കാരണം. ഡോള്‍ഗോയെ അന്വേഷിച്ച് എത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന പിതാവ് മോഹന്‍ ദാസിനെ അതിക്രൂരമായി കുത്തി പരിക്കേല്‍പ്പിക്കുകയിരുന്നു.വൃക്കയ്‌ക്കും പാന്‍ക്രിയാസിനും കുത്തേറ്റു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹന്‍ദാസ് വെന്റിലേറ്ററില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഞാറക്കല്‍ പൊലീസ് പിടികൂടി. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

 

Recent Posts