
ബെംഗളൂരു : മറ്റ് മതങ്ങളേക്കാൾ മികച്ച മതം ഇസ്ലാമാണെന്ന് കർണാടക മന്ത്രി ബസവരാജ് രായറെഡ്ഡി . കുക്നൂരിൽ മുസ്ലീം സമൂഹം സംഘടിപ്പിച്ച കൂട്ട വിവാഹ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ബസവരാജയുടെ വിവാദ പ്രസ്താവന.
“ഇസ്ലാം മറ്റ് ധർമ്മങ്ങളെക്കാൾ മഹത്തായ മതം ആണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. മാനവികതയെയും സാമൂഹിക ജീവിതത്തെയും കുറിച്ചുള്ള ഇസ്ലാമിന്റെ പഠിപ്പിക്കലുകൾ വിശിഷ്ടമാണ് .
ഇസ്ലാം മനുഷ്യത്വം നിറഞ്ഞ മഹത്തായ മതമാണ്. എന്നാൽ സമൂഹത്തിൽ ഇസ്ലാമിനെക്കുറിച്ച് തെറ്റായ ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നു. ഒരു മനുഷ്യൻ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് ഈ മതം പഠിപ്പിക്കുന്നു.
ഖുർആനിനൊപ്പം മറ്റ് മതങ്ങളും അവയുടെ ചരിത്രങ്ങളും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഖുറാൻ വായിക്കുക, മനസ്സിലാക്കുക, വർഗീയവാദികളാകരുത്. ജാതിവാദികളാകരുത്. എല്ലാ മതങ്ങളിലും ദൈവവും മോശം ആളുകളുമുണ്ട്, പക്ഷേ മോശം കാര്യങ്ങൾ എല്ലായ്‌പ്പോഴും എടുത്തുകാണിക്കപ്പെടുന്നു.“ എന്നും ബസവരാജ് രായറെഡ്ഡി പറഞ്ഞു. മക്ക സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു