തിരുവനന്തപുരം:ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായ വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന് സമീപം ഷാഹില ഹൗസില്‍ ഷെഫീന്‍ അഹമ്മദ് (50) അന്തരിച്ചു.ഒഡീഷയില്‍ ഐ ജി ആയിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് 2023 മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം.1998 ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ്.മുമ്പ് തിരുവനന്തപുരം റൂറല്‍ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ കുടുംബവീടുളള കൊല്ലം ഓച്ചിറയിലാണ് സംസ്‌കാര ചടങ്ങുകള്‍.
















