കാസര്‍കോട് : പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് നാല് വര്‍ഷം കഠിന തടവും 91,000 രൂപ പിഴയും വിധിച്ച് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (3) കോടതി.
2019 ല്‍ പെരിയ ഇരട്ട കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകന്റെ വീടിനു സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് നേരെയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. 10 പ്രതികളില്‍ ഏഴ് പേരുടെ ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചത്. രണ്ടു പേര്‍ വിദേശത്താണ്. ഒരു പ്രതി വിചാരണ നേരിട്ടില്ല. സതീശന്‍ എംകെ, സനല്‍ കുമാര്‍ , ബിജിത്ത് എം, വിവേക് ചന്ദ്രന്‍, ചന്ദ്രന്‍, ഗിരീഷ്, രവി എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഏഴു പേര്‍.
കേരളത്തില്‍ ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ്് പെരിയ ഇരട്ടക്കൊല. കാസര്‍ഗോഡ് ജില്ലയിലെ പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും (23), കൃപേഷും (19) കൊല്ലപ്പെട്ട കേസാണത്. ഈ കേസിന്‌റെ തുടര്‍ച്ചയായാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്.
















