Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണത്തിലൂടെ അടുത്തിടെ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.

നിലവില്‍ ബ്രൂണെയില്‍ രോഗബാധിതനായി കഴിയുന്ന ദാമോദര മേനോന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇതു പ്രകാരമാണ് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്.ആരോഗ്യം മെച്ചപ്പെടുന്ന മുറയ്‌ക്ക് നാട്ടിലെത്തിക്കാനാണ് നീക്കം.

ദാമോദര മേനോനെ ഏറ്റെടുക്കാന്‍ കുടുംബം തയാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി.കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ പകരം മറ്റെന്തെങ്കിലും പുനരധിവാസ ക്രമീകരണങ്ങള്‍ ആലോചിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ല,ദാമോദര മേനോന്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു.

Recent Posts