
ന്യൂദല്‍ഹി: ദളിതരെ കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധാര്‍മ്മിക അവകാശമില്ലെന്നും കോണ്‍ഗ്രസ് ദളിതരെ രാഷ്‌ട്രീയ നേട്ടത്തിനായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ബിജെപി കുറ്റപ്പെടുത്തി.
ബി ആര്‍ അംബേദ്കറോടും മുന്‍ ഉപപ്രധാനമന്ത്രി ജഗ്ജീവന്‍ റാമിനോടും കോണ്‍ഗ്രസിന്‌റെ സമീപനം ഇതിനു തെളിവാണ്. ബിജെപി പിന്തുണയുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ് അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കിയത്.
2024 ലെ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനായി പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഖാര്‍ഗെ മുറിയില്‍ ഇല്ലാതിരുന്നതെന്താണെന്നും ബിജെപി ചോദിച്ചു.
അംബേദ്കറെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും ആദരിക്കുന്നതിനായി കഴിഞ്ഞ 12 വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ തെളിയിക്കേണ്ടതില്ലെന്ന് ബിജെപി വ്യക്തമാക്കി.
ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വേദിയില്‍ നടന്നതായി പറയപ്പെടുന്ന ശുദ്ധീകരണത്തെച്ചൊല്ലിയുള്ള രാഹുല്‍ഗാന്്ധിയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി.