Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: സോഷ്യല്‍ മീഡിയ വഴി ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വടവാതൂര്‍ സ്വദേശി ആദിത്യന്‍ (21) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ഇയാളെ പരിചയപ്പെടുന്നത്. ഐപിഎസ് ട്രെയിനിയാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതു വിശ്വസിച്ച പെണ്‍കുട്ടി ഇയാളുടെ ചതിക്കുഴിയില്‍ വീഴുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഐപിഎസ് ട്രെയിനിയെന്ന നിലയില്‍ വേറെയും തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബാറില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

Recent Posts