Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമനാമവിജയം കഥകളി

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Aug 29, 2026, 07:42 am IST
inSamskriti

ആദികാവ്യമായ രാമായണത്തെ ആസ്പദമാക്കി കഥകളി സാഹിത്യത്തില്‍ നിരവധി ആട്ടക്കഥകള്‍ പ്രചാരത്തിലുണ്ട്. കൊട്ടാരക്കര തമ്പുരാന്‍ രാമായണത്തെ രാമനാട്ടം ആയി ചിട്ടപ്പെടുത്തി അരങ്ങില്‍ എത്തിച്ചു. തുടര്‍ന്ന് പല പ്രമുഖരും രാമായണ സന്ദര്‍ഭങ്ങളെ അധീകരിച്ച് നിരവധി മികച്ച കഥകള്‍ കഥകളി ആസ്വാദകര്‍ക്കായി രംഗാവിഷ്‌കാരം നടത്തി.

എന്നാല്‍ പരമ്പരാഗതമായി പാടിപ്പതിഞ്ഞ ഈ പദങ്ങള്‍ക്കപ്പുറം ഭക്തിരസപ്രധാനവും അദ്ധ്യാത്മരാമായണത്തില്‍ നമുക്ക് സുപരിചിതമല്ലാത്ത ഒരു കഥയുമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ തട്ടയിലെ മനോജ് കുമാര്‍ ഐശ്വര്യ ശ്രീരാമവിജയം എന്ന ആട്ടക്കഥയിലൂടെ രംഗപ്രവേശനം ചെയ്യുന്നത്.

രാമ-രാവണ യുദ്ധം എന്ന് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.

എന്നാല്‍ ശ്രീരാമ ദൂതനായ ഭക്തഹനുമാന്‍ ശ്രീരാമനുമായി നേര്‍ക്കുനേരെ ഘോരയുദ്ധം ചെയ്തു എന്ന് പറഞ്ഞാല്‍ അത് അവിശ്വസിനിയമായി തോന്നാം. ആ കഥയാണ് ശ്രീരാമവിജയം എന്ന പേരില്‍ മനോജ് ആട്ടക്കഥയാക്കിയത്.

ഉത്തരരാമായണ കഥാഭാഗങ്ങളെ ആസ്പദമാക്കി ഉത്തര ഭാരതത്തില്‍ പ്രചാരത്തിലുള്ള നാടോടിക്കഥ ആസ്പദമാക്കിയാണ് മനോജ് കുമാര്‍ ശ്രീരാമവിജയം ആട്ടക്കഥ രചിച്ചത്. കാശി രാജാവായ യയാതിയുടെ രാജ്യസഭയിലെ നൃത്തരംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്. അവിടെ എത്തുന്ന രാജശ്രീ വിശ്വാമിത്രനെ വേണ്ടവിധം രാജാവ് പരിചരിക്കാതിരിക്കുകയും അപമാനിതനായ അദ്ദേഹം കോപത്തോടെ മടങ്ങുകയും ചെയ്യുന്നു.

രണ്ടാം രംഗത്തില്‍ ശ്രീരാമസന്നിധിയില്‍ എത്തി വിശ്വാമിത്രന്‍ യയാതിയുടെ തല തന്റെ കാല്‍ക്കല്‍ വീഴ്‌ത്താന്‍ ആവശ്യപ്പെടുന്നു. മഹര്‍ഷിയുടെ ആജ്ഞ ശിരസാവഹിക്കാമെന്ന് ശ്രീരാമദേവന്‍ സമ്മതിക്കുന്നു.

മൂന്നാം രംഗത്തില്‍ യയാതിയുടെ കൊട്ടാരവും അവിടെ ഉപവിഷ്ടനായിരിക്കുന്ന മഹാരാജാവിന്റെ അടുത്തേക്ക് സാക്ഷാല്‍ നാരദമഹര്‍ഷിയുടെ വരവുമാണ്. വിശ്വാമിത്രമഹര്‍ഷിക്ക് കോപമുണ്ടാകാന്‍ ഇടയായ കാര്യവും, അതുമൂലം ശ്രീരാമദേവന്‍് രാജാവിനെ നിഗ്രഹിക്കാമെന്ന് വാക്കുകൊടുത്തതും നാരദ മഹര്‍ഷിയില്‍ നിന്ന് അറിഞ്ഞ യയാതി തളര്‍ന്ന് പോകുന്നു. തുടര്‍ന്ന് നാരദമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം അജ്ഞനാദേവിയെ കാണാന്‍ രാജാവ് പുറപ്പെടുന്നു.

നാലാം രംഗത്തില്‍ യയാതി ഹനുമാന്റെ അമ്മയായ അഞ്ജനാദേവിയുടെ ആശ്രമത്തില്‍ എത്തി തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. ഹനുമാന്‍ രാജാവിനെ രക്ഷിച്ചു കൊള്ളുമെന്ന് ദേവി വാക്ക് നല്‍കുന്നു. ശ്രീരാമദേവനാണ് രാജാവിനെ കൊല്ലാന്‍ വരുന്നത് എന്ന സത്യം അഞ്ജനദേവി പിന്നീടാണ് അറിയുന്നത്. ധര്‍മ്മസങ്കടത്തില്‍ ആയ ദേവി ഹനുമാനെ സ്മരിക്കുന്നു. തടര്‍ന്ന് അഞ്ജന ദേവിയുടെ ആശ്രമത്തില്‍ അമ്മയും മകനുമായുള്ള കൂടിക്കാഴ്ചയും അമ്മ നല്‍കിയ വാക്ക് താന്‍ നിറവേറ്റുമെന്ന് ഹനുമാന്‍ സമ്മതിക്കുന്നതുമാണ്.

ഏഴാം രംഗത്തില്‍ മലയപര്‍വതത്തിനടുത്തുള്ള യുദ്ധഭൂമിയും ഹനുമാനും ശ്രീരാമനും തമ്മിലുള്ള യുദ്ധവും നടക്കുന്നു. ഭയന്നുവിറച്ച് നില്‍ക്കുന്ന യയാതിയും കോപാകുലനായ വിശ്വാമിത്രനും അരങ്ങത്ത് എത്തുന്നു.

വളരെ നാടകമായി അവിടെ രംഗപ്രവേശനം ചെയ്ത നാരദ മഹര്‍ഷി യയാതി മഹാരാജാവിനോട് വിശ്വാമിത്ര മഹര്‍ഷിയുടെ കാല്‍ക്കല്‍ നമസ്‌കരിക്കാന്‍ പറയുന്നു. തന്റെ കാല്‍ക്കല്‍ യയാതി മഹാരാജാവിന്റെ തല കണ്ടതോടെ വിശ്വാമിത്രന്റെ കോപം അടങ്ങുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ഹനുമാന്റെ ശ്രീരാമസ്തുതിയും ഭഗവാന്‍ ഹനുമാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതോടെശ്രീരാമവിജയം കഥകളി അവസാനിക്കുന്നു.

ഇങ്ങനെ ഏഴു കഥാപാത്രങ്ങളും ഏഴ് രംഗങ്ങളുമായിട്ടാണ് ആട്ടക്കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഹാസ്യം, രൗദ്രം, ശാന്തം ബീഭത്സം തുടങ്ങയ രസങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്നതിനൊപ്പം അനുരാഗം, വാത്സല്യം, ദുഃഖം, യുദ്ധം, ആത്മനിര്‍വൃതി, ഭക്തി, ഭയം എന്നീ ഭാവങ്ങളും സമന്വയിപ്പിച്ച് ആട്ടക്കഥയ്‌ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഭക്തിരസപ്രധാനമായ ഈ ആട്ടക്കഥ കഥകളി ശാഖയ്‌ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നേകുന്നു. കഥാസന്ദര്‍ഭങ്ങളുടെ വൈവിധ്യവും അവയിലെ ഉദാത്തമായ നാടകീയതയും പദങ്ങളുടെ ചാരുതയും കൂടിച്ചേരുമ്പോള്‍ കഥകളി ആസ്വാദര്‍ക്ക് ഇതൊരു ദൃശ്യവിരുന്നാണ്.

കാംബോജി, ശങ്കരാഭരണം, ബിലഹരി, ഹിന്ദോളം, ആനന്ദഭൈരവി എന്നീ സംഗീത സാന്ദ്രമായ രാഗങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഭിനയപാടവം തുറന്നു കാട്ടാന്‍ നടന്മാര്‍ക്ക് മികച്ച അവസരമാണ് ഈ ആട്ടക്കഥ നല്‍കുന്നത്.

ഭാരതീയ സംസ്‌കൃതിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന സംസ്‌കൃതത്തോടുള്ള അടുപ്പമാണ് തനിക്ക് ശ്രീരാമവിജയം രചനക്ക് പ്രചോദനമായതെന്ന് മനോജ് കുമാര്‍ പറയുന്നു. അധ്യാപകനായി ജീവിതം ആരംഭിച്ച മനോജ് പിന്നീട് കരസേനയില്‍ ചേര്‍ന്നു.

30 വര്‍ഷത്തെ രാഷ്‌ട്ര സേവനത്തിന് ശേഷം ഓണററി സുബേദാര്‍ മേജര്‍ ആയാണ് വിരമിച്ചത്. മുപ്പതോളം ഹിന്ദി, മലയാളം നാടകങ്ങളും രചിച്ചിട്ടുണ്ട്.

2016-ല്‍ മനോജ് ഭാരതത്തെ പ്രകീര്‍ത്തിച്ചെഴുതിയ ജാന്‍സേ പ്യാരാ ഭാരത് എന്ന ഹിന്ദി ഗാനം സേനയുടെ പ്രചാരണഗാനമായി തെരഞ്ഞെടുത്തിരുന്നു. ജയ ജയ ഭാരതം എന്ന സംസ്‌കൃത ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2023-ല്‍ മികച്ച ഗാന രചയിതാവിനുള്ള പ്രേംനസീര്‍ പ്രതിഭാ പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തി അധ്യാപികയായ ഭാര്യ ജയശ്രീ മക്കള്‍ ശ്രീലക്ഷ്മി, വിഷ്ണുമായ എന്നിവര്‍ക്ക് ഒപ്പം പത്തനംതിട്ട ജില്ലയിലെ തട്ട കീരുകുഴിയിലാണ് താമസം. ശ്രീരാമനാമവിജയം ആസ്വാദകരില്‍ പുതിയ വെളിച്ചമായി നിറയും എന്നതുറപ്പാണ്.

Tags: Sri Rama Nama Vijayam Kathakaliകൊട്ടാരക്കര തമ്പുരാന്‍ramayanaRamanattamരവീന്ദ്രവര്‍മ്മ അംബാനിലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.