Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തുറവൂര്‍ : അരൂര്‍-തുറവൂര്‍ ഉയരപ്പാതയെ സര്‍വീസ് റോഡുമായി ബന്ധിപ്പിക്കുന്ന പാട്ടുകുളങ്ങരയിലെ റാമ്പിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയാകുന്നു. തുറവൂര്‍ കുത്തിയതോട് പ്രദേശവാസികള്‍ക്ക് ഉയരപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുവാന്‍ പാട്ടുകുളങ്ങര റാമ്പ് ഏറെ സഹായകരമാണ്. റാമ്പ് നിര്‍മ്മിച്ചില്ലായിരുന്നു എങ്കില്‍ പ്രദേശവാസികള്‍ക്ക് പിന്നെയും ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്ത് ആലായ്‌ക്കാപറമ്പില്‍ നിന്ന് ചുറ്റിവരേണ്ട സാഹചര്യം ഉണ്ടായേനെ.

കൂടാതെ മാക്കേക്കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ എറണാകുളം, കൊച്ചി, അരൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഉയരപാതയില്‍ നിന്ന് പാട്ടുക്കുളങ്ങര റാമ്പിലൂടെ ശബരിപാതയുടെ ഭാഗമായ തുറവൂര്‍ -തൈക്കാട്ടുശ്ശേരി റോഡിലൂടെ കോട്ടയത്തേക്കും, ശബരിമലയിലേക്കും എളുപ്പം യാത്ര ചെയ്യാനും സാധിക്കും. കുത്തിയതോട് പഞ്ചായത്ത് ഓഫീസിന്റെ വടക്ക് വശത്താണ് ഉയരപ്പാതയുടെ റാമ്പ് സ്ഥിതി ചെയ്യുന്നത്.

ഉയരപ്പാതയുടെ കിഴക്ക് ഭാഗത്തായാണ് റാമ്പ് നിര്‍മ്മിക്കുന്നത്. ലോറി ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്കും ഇതുവഴി സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാനാകും. സര്‍വീസ് റോഡില്‍ നിന്ന് ഉയരപ്പാതയിലേക്ക് ഇതുവഴി പ്രവേശിക്കാനാകില്ല.

 

Recent Posts