India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്വാളിയോർ: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ സ്വന്തം കാറിൽ ലിപ്സ്റ്റികുകൊണ്ട് ആയിരക്കണക്കിന് ചുംബന അടയാളങ്ങൾ പതിപ്പിച്ച് റീൽസ് നിർമ്മിച്ച യുവാവിന് ട്രാഫിക് പോലീസിന്റെ പണികിട്ടി. ഗ്വാളിയോർ സ്വദേശിയും ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുമായ ആദിത്യ സിക്കർവാറാണ് വിചിത്രമായ പരീക്ഷണത്തിലൂടെ നിയമക്കുരുക്കിൽപ്പെട്ടത്.

കാമുകന്റെ കാറിനെ ഒരു ‘കിസ്സിങ് കാർ’ ആക്കി മാറ്റിയിരിക്കുകയാണ് കാമുകി. വാഹനത്തിന്റെ ബോഡി മുഴുവൻ ലിപ്‌സ്‌റ്റിക് തേച്ച ചുണ്ടിന്റെ പാടുകളാണ്. ഓന്നോ രണ്ടോ അല്ല…3400 ചുംബനങ്ങൾ.

വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസിന്റെ ശ്രദ്ധയും ഈ ‘കിസ്സിങ് കാറിലേക്ക്’ എത്തിയത്. നഗരത്തിലെ റോഡിലൂടെ ഇത്തരത്തിൽ അലങ്കരിച്ച കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ട്രാഫിക് പോലീസ് വാഹനത്തെ കണ്ടെത്തി യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനത്തിൽ മാറ്റം വരുത്തിയതും ട്രാഫിക് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി മോട്ടോർ വാഹന നിയമപ്രകാരം 5500 രൂപയുടെ ചലാൻ ചുമത്തി. കാറിലുണ്ടായിരുന്ന മുഴുവൻ ലിപ്സ്റ്റിക് പാടുകളും നീക്കം ചെയ്യാനും പോലീസ് നിർദേശിച്ചു.

സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആദിത്യ, ഇനിമുതൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും പോലീസിന് ഉറപ്പുനൽകി. പോലീസ് നടപടിയെത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ഇയാൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്തു.

 

Recent Posts