വയനാട്: 25,000 ചതുരശ്ര അടി മെഗാ പൂക്കളം വിസ്മയമായി. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം ഒരുക്കിയത്.
മൂന്ന് ദിവസത്തെ പ്രയത്‌നമാണ് ഈ പൂക്കളത്തിന് പിന്നില്‍.ലയണ്‍സ് ക്ലബിന്റെ ആശയത്തിനൊപ്പം നാട്ടുകാര്‍ ഒത്തുചേര്‍ന്നപ്പോഴാണ് മെഗാ പൂക്കളം യാഥാര്‍ഥ്യമായത്.മാവേലിയോടൊപ്പം മണിയന്‍ എന്ന കാട്ടാനയെയും പൂക്കളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 2019ലാണ് നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയന്‍ ചരിഞ്ഞത്.
ഈമാസം അഞ്ചു മുതല്‍ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇരുളത്ത് ഓണാഘോഷം തുടങ്ങി.അവിട്ടം വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടെ ഓണാഘോഷം.
















