Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 07:22 pm IST
inKerala, Lifestyle

ജയ്‌പൂര്‍: ജയ്‌പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാന്റ് ഫിനാലെയിൽ ചരിത്രവിജയം നേടി കേരളത്തിൽനിന്നുള്ള കെസിയ ലിസ് മെജോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മത്സരാർത്ഥികളെ മറികടന്നാണ് മാവേലിക്കര സ്വദേശിയും പത്തൊമ്പതുകാരിയുമായ കെസിയ കിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് കെസിയ.

75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ കാസിയ ഇനി ഭാരതത്തെ പ്രതിനിധീകരിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്ത് സ്വദേശി അനുശ്രീ സതവ്‌ലേക്കറാണ് സെക്കൻ്റ് റണ്ണറപ്പ്.  ഈ വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിലാണ് മിസ്സ് യൂണിവേഴ്സ് മത്സരം നടക്കുക.

ആഗസ്റ്റ്‌ 23 ഞായറാഴ്ച ജയ്‌പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026  ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19 കാരിയായ കസിയ ലിസ് മെജോ കിരീടം ചൂടിയത്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള 19 കാരിയാണ് കസിയ ലിസ് മെജോ. 2025ൽ മിസ്സ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പായിരുന്നു കസിയ. ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കസിയ, നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. നിയമ വിദ്യാർത്ഥിനിയായ കസിയ ഒരു മോഡൽ കൂടിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അബുദാബിയിലായിരുന്നു. 2024-ൽ ‘മിസ് ടീൻ ദിവ’ കിരീടവും കസിയ നേടിയിട്ടുണ്ട്.

മാസങ്ങൾ നീണ്ടുനിന്ന ഓഡിഷനുകൾക്കും വിദഗ്‌ദ്ധർ നയിച്ച ഗ്രൂമിംഗ് സെഷനുകൾക്കും ശേഷമാണ് ഫൈനൽ പോരാട്ടം നടന്നത്. 2026 പതിപ്പിലേക്കായി രാജ്യത്തുടനീളമുള്ള 8,000 മുതൽ 9,000 വരെ അപേക്ഷകരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരിഗണിച്ചത്. സംസ്ഥാനതല മത്സരങ്ങൾ, ഫൈനൽ ഓഡിഷനുകൾ, വൈൽഡ് കാർഡ് എൻട്രികൾ, എൻ.ആർ.ഐ വിഭാഗം എന്നിവ വഴി 52 പേർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

മിസ് യൂണിവേഴ്‌സ് ഇന്ത്യ ഗ്രാൻഡ് ഫിനാലെയിൽ വൻതാരനിരയാണ് ജൂറി പാനലിൽ അണിനിരന്നത്. ഇന്ത്യയിലെ സൗന്ദര്യ ലോകത്തെ പ്രമുഖരും മുൻ കിരീടജേതാക്കളും ഉൾപ്പെട്ട പാനലാണ് മത്സരത്തിലെ വിജയിയെ തെരഞ്ഞെടുത്തത്. 1994-ൽ ഇന്ത്യയ്‌ക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിത്തന്ന ബോളിവുഡ് താരം സുഷ്മിത സെന്നാണ് ജൂറി പാനലിന് നേതൃത്വം നൽകിയത്. 2001-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാവും നടിയുമായ സെലീന ജെയ്റ്റ്‌ലി, 2015-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടമണിഞ്ഞ ബോളിവുഡ് താരം ഉർവശി റൗട്ടേല, 2024-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാവ് റിയ സിംങ് എന്നിവരും ജൂറിയിലെ അംഘങ്ങളായിരുന്നു.

 

Tags: Kaziah Liz MejoMiss Universe India 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.