തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു. ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചത്.
ജയില്‍ സബോഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ചതായിരുന്നു ഓണപ്പരിപാടി.ഇതിനിടെയാണ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തര്‍ക്കവും കൈയാങ്കളിയും നടന്നത്.
ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആരും പൊലിസില്‍ പരാതി നല്‍കിയിട്ടില്ല.
.
















