
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിദേശത്തുള്ളവരില്‍നിന്ന് ധനസഹായം ലഭിക്കും. ഹൃദയ സംബന്ധമായി അസുഖം വര്‍ധിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. വിദ്യാഭ്യാസത്തില്‍ വിജയിക്കും. മനോസുഖം കുറയും. കര്‍മരംഗം പുഷ്ടിപ്പെടും. ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
മേലധികാരികള്‍ മാന്യമായും അനുകൂലമായും പെരുമാറുന്നതാണ്. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും. വളര്‍ത്തു മൃഗങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ബിസിനസില്‍നിന്നുള്ള ആദായത്തില്‍ വര്‍ധനവുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. പൂര്‍വിക സ്വത്ത് ലഭിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുണ്യസ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കും. ഭൂമിയില്‍നിന്ന് ലാഭമുണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. വൈദ്യുതാഘാതമേല്‍ക്കാതെ ശ്രദ്ധിക്കുക. സ്ത്രീജനങ്ങളില്‍നിന്ന് സഹായവും മേലധികാരികളില്‍നിന്ന് സഹകരണവുമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഭാര്യയുടെ വക സമ്പത്ത് അനുഭവയോഗ്യമാകും. ദൂരയാത്രകള്‍ നിരന്തരം നടത്തേണ്ടി വന്നേക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളൊഴിവാക്കണം. വാഹനങ്ങള്‍ക്ക് റിപ്പെയര്‍ ആവശ്യമായി വരും. ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മത്സരപരീക്ഷകളില്‍ വിജയം ഉണ്ടാകും. പ്രവേശന പരീക്ഷകളില്‍ വിജയിക്കും. പൂര്‍ത്തീകരിക്കാതെ വിട്ട പ്രവര്‍ത്തനങ്ങള്‍ മുഴുമിക്കാന്‍ സാധിക്കും. മുന്‍പുണ്ടായിരുന്ന കടം വീട്ടാന്‍ ശ്രമിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഇന്റര്‍വ്യൂ കഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. ബന്ധുബലം വര്‍ധിക്കും, ക്ഷേത്രങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യത്തിന് താമസം നേരിടും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഞ്ചാര ക്ലേശങ്ങള്‍ ഉണ്ടാകും. വിശേഷ ആഭരണങ്ങളും വസ്ത്രാദികളും ലഭിക്കുന്നതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഡോക്ടര്‍മാര്‍ക്കും കെമിസ്റ്റുകള്‍ക്കും ഈ അവസരം നല്ലതാണ്. കൃഷിയില്‍നിന്നും വാടകവകയിലും കൂടുതല്‍ വരുമാനമുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ശക്തിപ്പെടും. വാഹനങ്ങള്‍ വാങ്ങിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വീട് പണിയാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ജനമധ്യത്തില്‍ പ്രശസ്തി വര്‍ധിക്കും. ശത്രുക്കളുടെ നയം കണ്ടറിഞ്ഞ് അതേ നാണയത്തില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4),തിരുവോണം, അവിട്ടം (1/2)
ദൂരസ്ഥലത്തുള്ളവരുമായി സൗഹൃദം പങ്ക് വയ്‌ക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ വിഷമിപ്പിക്കും. കാര്‍ഷികരംഗം പുരോഗമിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. ഉദ്യോഗത്തില്‍ പ്രമോഷനുണ്ടാകും. ശത്രുക്കളില്‍നിന്ന് ദോഷം സംഭവിക്കും. കച്ചവടസ്ഥാപനങ്ങളില്‍ വില്‍പ്പന മന്ദീഭവിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുന്ന കാര്യങ്ങള്‍ മുഴുമിക്കാന്‍ കഴിയും. സംഗീതജ്ഞന്മാര്‍ സദസ്സില്‍ ശോഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പലപ്രകാരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. പൗരുഷവും കാര്യശേഷിയും വര്‍ധിക്കും. കാര്‍ഷികാദായം ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാവിജയം നേടും. പല പ്രകാരത്തില്‍ സഹായങ്ങള്‍ വന്നുചേരും. ഒന്നിലധികം തുറകളില്‍നിന്ന് വരുമാനമുണ്ടാകും. വാഹനാപകടം വരാതെ ശ്രദ്ധിക്കണം. വക്കീലന്മാര്‍, അധ്യാപകര്‍, സാഹിത്യകാരന്‍മാര്‍ എന്നിവര്‍ക്ക് വളരെ അനുകൂല സമയമാണ്.