കണ്ണൂര്‍: കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു.കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് (24) മരിച്ചത്.അഴീക്കോട് ആനിവയലില്‍ ആണ് അപകടം.
ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.ഇന്‍സ്റ്റഗ്രാമില്‍ കുളത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് പെണ്‍ സുഹൃത്തിനൊപ്പം എത്തിയതാണ് എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അനിരുദ്ധ്.
സുഹൃത്തിനെ കരയ്‌ക്ക് നിര്‍ത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോയി. സുഹൃത്തിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
















