ന്യൂദല്‍ഹി:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം.സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ലിയു ഷെംഗ്-ടാന്‍ നിംഗ് സഖ്യത്തോട് പൊരുതിത്തോറ്റു.
ആദ്യം ഗെയിം നേടിയ ശേഷമാണ് പരാജയം. സ്‌കോര്‍ 21-18, 13-21, 8-21.രണ്ടാം ഗെയിം 21-13ന് നേടി ലിയു ഷെംഗ്-ടാന്‍ നിംഗ് സഖ്യം തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് സഖ്യം ഇന്ത്യന്‍ സഖ്യത്തെ നിഷ്പ്രഭമാക്കി. ഞായറാഴ്ച ഫൈനലില്‍ ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ദക്ഷിണ കൊറിയയുടെ ബെയ്‌ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികള്‍.
15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 2011-ല്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു.ഇതിന് പുറമെ എച്ച് എസ് പ്രണോയിക്കുശേഷം മെഡല്‍ നേടുന്ന മലയാളി താരമായി ട്രീസ ജോളി മാറി. 2023 ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ പ്രണോയ് വെങ്കലം നേടിയിരുന്നു.
















