Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഭാരത താരങ്ങള്‍ തോല്‍പ്പിച്ചത് ലോക നാലാം നമ്പര്‍ സഖ്യത്തെ(16-21, 21-15, 21-13)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:10 am IST
inBadminton

ന്യൂദല്‍ഹി: ഒട്ടും പ്രതീക്ഷിക്കാത്തൊരു വിജയം. ലോക ബാഡ്മിന്റണിനെ ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് രണ്ട് 23കാരികള്‍ ഭാരതത്തിനായി ന്യൂദല്‍ഹിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ വെന്നിക്കൊടി പാറിച്ചത്. പ്രതീക്ഷ വച്ചുപുലര്‍ത്തിയ മുന്‍ നിര താരങ്ങള്‍ പലരും നിരനിരയായി തോറ്റ് മടങ്ങിയപ്പോള്‍ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് എന്നവരാണ് ഭാരതം ആഥിത്യമരുളുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനം കാത്തത്. ലോക നാലാം നമ്പര്‍ വനിതാ ഡബിള്‍സ് സഖ്യം ചൈനയുടെ യി ഫാന്‍ ജിയ-ഷു സിയാന്‍ ഷാങ് സഖ്യത്തെയാണ് ഇരുവരും ചേര്‍ന്ന് ക്വാര്‍ട്ടറില്‍ തളച്ചത്.

പി.വി. സിന്ധു, ലക്ഷ്യ സെന്‍ തുടങ്ങിയ പ്രതീക്ഷാ താരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ പശ്ചാത്തലത്തിലാണ് ട്രീസ-ഗായത്രി സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഇവരുടെ മത്സരത്തിന് ശേഷം പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ നാലാം സീഡ് വനിതാ സഖ്യമായി ഇറങ്ങിയ ചൈനയുടെ യി ഫാന്‍ ജിയ-ഷു സിയാന്‍ ഷാങ് സഖ്യത്തെയാണ് ട്രീസ-ഗായത്രി സഖ്യം അട്ടിമറിച്ചത്.

സ്‌കോര്‍ 16-21, 21-15, 21-13

വനിതാ ഡബിള്‍സ് ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് യി ഫാന്‍ ജിയ-ഷു സിയാന്‍ ഷാങ് സഖ്യം. ഇവരെ തോല്‍പ്പിച്ച ഭാരത സഖ്യം ലോക റാങ്കിങ്ങില്‍ 39-ാം സ്ഥാനത്തുള്ളവരും. ആദ്യ ഗെയിമില്‍ പതിവ് പോലെ ചൈനീസ് ആധിപത്യം പ്രകടമായി. തുടക്കത്തില്‍ ചൈനീസ് സഖ്യം 0-6ന് വമ്പന്‍ കുതിപ്പാണ് നടത്തിവന്നത്. ഭാരത താരങ്ങള്‍ ടാക്ടിക്‌സുകള്‍ മാറ്റി പയറ്റിനോക്കിയെങ്കിലും ആദ്യ ഗെയിം ഒടുവില്‍ 16-21 അടിയറവച്ചു.

സാഹചര്യം ഉള്‍ക്കൊണ്ടു പോരാട്ടം തുടങ്ങി

കോച്ചിന്റെ ഉപദേശം കൃത്യമായി ഫലിക്കുകയായിരുന്നുവെന്ന് മത്സര ശേഷം ട്രീസ പറഞ്ഞു. തുടക്കത്തിലെ കനത്ത തിരിച്ചടിയില്‍ വലിയ നിരാശ തോന്നി. എന്ത് സംഭവിച്ചാലും ശാന്തമായി അതിനെ ഉള്‍ക്കൊള്ളാനാണ് ഗോപി സാര്‍ (കോച്ച് ഗോപി ചന്ദ്) ഉപദേശിച്ച് തന്നത്. എന്നിട്ട് എന്താണോ വേണ്ടത് അപ്പോഴത്തെ സാഹചര്യത്തില്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അത് കൃത്യമായി പലിച്ചതോടെ ഫലം പതുക്കെ അനുകൂലമാകുകയായിരുന്നു. ആദ്യ ഗെയിം തോറ്റെങ്കിലും രണ്ടാം ഗെയിമില്‍ മത്സരം തിരിച്ചുപടിക്കാന്‍ സാധിച്ചു.

ട്രീസയുടെ വേഗതയും ഗായത്രിയുടെ കൃത്യതയും

എതിരാളികള്‍ക്കുമേല്‍ വേഗത്തില്‍ ഷോട്ടുകള്‍ പായിക്കാന്‍ ട്രീസ മിടുക്കു കാട്ടിയപ്പോള്‍ ഗായത്രി പോയിന്റിലേക്കുള്ള ഷോട്ടുകള്‍ക്കായി കൃത്യത പാലിച്ചുപോന്നു. ഇതായിരുന്നു ഇരുവരും തമ്മിലുള്ള മത്സരത്തിലെ രസതന്ത്രം.

രണ്ടാം ഗെയിമും ആധിപത്യപൂര്‍വ്വം സ്വന്തമാക്കി ചൈന നേരിട്ടുള്ള ഗെയിം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ട്രീസയും ഗായത്രിയും പതുക്കെ മത്സരം വരുതിയിലാക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ചൈനീസ് സഖ്യം വരുത്തിയ പിഴവുകള്‍ മുതലെടുത്ത ഭാരത താരങ്ങള്‍ രണ്ടാം ഗെയിമിന്റെ ഒരവസരത്തില്‍ 10-10ന് ഒപ്പത്തിനൊപ്പം നിന്നു. ട്രീസയുടെ ഡിഫന്‍സീവ് പ്രകടനവും ഒപ്പം ചൈനക്കെതിരെ ഭാരത താരങ്ങള്‍ കാഴ്‌ച്ചവച്ച ക്രോസ്-കോര്‍ട്ട് സ്മാഷുകളും എതിരാളികളെ വട്ടം കറക്കി. ഒടുവില്‍ ചൈനീസ് സഖ്യത്തന് ഗെയിം അടിയറവയ്‌ക്കേണ്ടിവന്നു. ഇതോടെ മത്സരം ജേതാക്കളെ നിര്‍ണയിക്കാന്‍ മൂന്നാം ഗെയിമിലേക്ക് തിരിഞ്ഞു.

മൂന്നാം ഗെയിമില്‍ ചൈനീസ് താരങ്ങളെ പാടേ ഞെട്ടുക്കുന്ന പ്രകടനമാണ് ട്രീസയും ഗായത്രിയും പുറത്തെടുത്തത്. ഒരുഘട്ടത്തില്‍ 11-5ന്റെ ആധികാരിക ലീഡ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അതേ പ്രകടന മികവ് നിലനിര്‍ത്തി മൂന്നാം ഗെയിം സ്വന്തമാക്കും വരെ ട്രീസയും ഗായത്രിയും തുടര്‍ന്നു.

നേട്ടം ഒന്നര പതിറ്റാണ്ടിന് ശേഷം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സില്‍ ഭാരത താരങ്ങള്‍ മെഡല്‍ നേടുന്നത് കൃത്യം ഒന്നര പതിറ്റാണ്ടിന് ശേഷമാണ്. 15 വര്‍ഷം മുമ്പ് 2011ല്‍ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം വെങ്കലം നേടിയിരുന്നു. ട്രീസ-ഗായത്രി സഖ്യത്തിന് ഇന്നത്തെ സെമി മത്സരം വിജയിക്കാനായാല്‍ ഫൈനല്‍ പ്രവേശത്തിലൂടെ വെള്ളി ഉറപ്പിക്കാന്‍ സാധിക്കും. ഫൈനലില്‍ ജയിച്ചാല്‍ സ്വര്‍ണം നേടാം. ഇന്നത്തെ എതിരാളികള്‍ ഒന്നാം സീഡ് സഖ്യം ചൈനയുടെ ലിയു ഷെങ്ഷു- ടാന്‍ നിങ് ആണ്.

Tags: Badminton World ChampionshipsTreesa JollyGayatri Gopichand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

Sports

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.