Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാന്‍-സാംഗ് ഷുസിയാന്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ അവസാന നാലില്‍ എത്തിയത്.

ആദ്യ ഗെയിം 21-16ന് നഷ്ടമായ ശേഷമായിരുന്നു ട്രീസ-ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യം നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 21-13ന് വിജയം നേടി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പായി.

15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യം ലോക ചാമ്പ്യന്‍ഷിപ്പിപ്പ് സെമിഫൈനലിലെത്തുന്നത്. 2011ല്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം സഖ്യം വെങ്കല മെഡല്‍ നേടിയിരുന്നു.

 

Recent Posts