ന്യൂദല്‍ഹി: സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ശമ്പളമായി പറ്റുന്ന പ്രൊഫസര്‍മാര്‍ തന്നെ സര്‍ക്കാരും സുപ്രീംകോടതിയും രാജ്യദ്രോഹിയായി മുദ്രകുത്തിയ ഉമര്‍ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ വൈറലാണ്.
https://twitter.com/Dear_Men_Life/status/2087830167129403702
ന്യൂദല്‍ഹി:എന്താണ് ജെഎന്‍യുവില്‍ നടക്കുന്നത്? രാജ്യദ്രോഹപ്രവര്‍ത്തനത്തിനുള്ള വേദിയായി ഈ യൂണിവേഴ്സിറ്റി മാറുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് ഇടത്പക്ഷ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനെതിരെ മുദ്രാവാക്യങ്ങളുമായി എബിവിപിക്കാര്‍ എത്തുന്നതും വീഡിയോയില്‍ കാണാം. ഉമര്‍ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പ്രവര്‍ത്തകര്‍ എത്തിയത്.
ഇതോടെ ഇടതുപക്ഷക്കാരായ പ്രൊഫസര്‍മാര്‍ എബിവിപിയ്‌ക്കാരോട് മിണ്ടാതിരിക്കാന്‍ അലറുന്നത് വീഡിയോയില്‍ കാണാം. പ്രൊഫസര്‍മാര്‍ക്കൊപ്പമുളള ഇടത് സംഘടനാ വിദ്യാര്‍ത്ഥികളും എബിവിപിക്കാര്‍ക്കെതിരെ അലമുറയിടുന്നത് കാണാം. ഈ വീഡിയോ വൈറല്‍ ആണ്.
ആരാണ് ഉമര്‍ ഖാലിദ്?
പൗരത്വബില്ലിനെതിരായ പ്രക്ഷോഭകാലത്ത്, ഇന്ത്യയുടെ ചിക്കന്‍നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി എന്ന ബംഗാളിലെ ഇടുങ്ങിയ പാത കല്ലും വടിയും കൊണ്ടിട്ട് അടയ്‌ക്കാനും ഇതുവഴി ഇന്ത്യയുടെ എഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് ചേര്‍ക്കാനും ഉള്‍പ്പെടെ വിഘടനവാദപ്രസംഗം നടത്തിയ ജെഎന്‍യുവിലെ മുന്‍വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. രാജ്യദ്രോഹപ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 59 പേര്‍ കൊല്ലപ്പെട്ട 2020ല്‍ നടന്ന ദല്‍ഹി കലാപക്കേസിലാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. പക്ഷെ ഈ കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. അതിനിടയ്‌ക്ക് പല കുറി ഉമര്‍ഖാലിദിന്റെ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുകയും കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി തുടങ്ങിയവര്‍ വാദിക്കുകയും ചെയ്തിട്ടും ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നീ രണ്ട് പേര്‍ക്ക് ഇതുവരെയും ജാമ്യം അനുവദിച്ചിട്ടില്ല.
















