Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍ : പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ആയിരുന്നുവെന്ന് പ്രതിനിധികള്‍ . സംസ്ഥാന സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചിരിക്കുന്നത് . പരമ്പരാഗത രീതികളില്‍ നിന്ന് മാറി പുതുതലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വേണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതൃത്വം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ക്യാംപെയിനുകളൊന്നും ഏറ്റെടുക്കുന്നില്ല . സിജെപി സമരത്തില്‍ എഎ റഹീമിന് ഉള്‍പ്പെടെ നന്നായി ഇടപെടാനും സമരത്തിന്റെ മുഖമാകാനും കഴിഞ്ഞു.

ജെന്‍ സികളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അടിമുടി മാറണം . വസ്ത്രധാരണത്തില്‍ പോലും മാറ്റങ്ങള്‍ വേണം. ക്വട്ടേഷന്‍, ലഹരിസംഘങ്ങളെ അകറ്റി നിര്‍ത്താന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കണം. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നില്ല . . സംഘടന രൂപം കൊണ്ട പഞ്ചാബില്‍ പോലും ഡിവൈഎഫ്‌ഐയുടെ സ്വാധീനം കുറഞ്ഞു. ജെന്‍ സി കാലത്തിന് അനുസരിച്ച് സംഘടന മാറണം. നേതാക്കളുടെ വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ മാറ്റം വേണമെന്നും പ്രതിനിധികൾ പറഞ്ഞു.

Recent Posts