
കൊച്ചി: സ്വാതന്ത്ര്യദിന ക്വിസ് പരിപാടിയിൽ വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി . ഒരു മാസത്തേയ്‌ക്കാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. അധ്യാപകൻ ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് നടപടി . സർക്കാർ മതതീവ്രവാദികൾക്ക് അനുകൂലമായി എടുത്ത നീക്കത്തിന് ലഭിച്ച തിരിച്ചടിയാണിത്.മാത്രമല്ല ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർക്ക് (എ.ഇ.ഒ) ഇ-മെയിൽ വഴി അയച്ചിരുന്നുവെന്ന് അധ്യാപകൻ കോടതിയെ അറിയിച്ചിരുന്നു . ഇത് തെളിയിക്കുന്ന ഇ-മെയിലിന്റെ സ്ക്രീൻഷോട്ടും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു.
ചോദ്യപേപ്പർ നേരത്തെ തന്നെ എ.ഇ.ഒയ്‌ക്ക് അയച്ചിരുന്നതിനാൽ ചോദ്യത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.