Samskriti

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ ശാന്തിയായി കരുനാഗപ്പള്ളി തഴവ വെങ്കട്ടക്കല്‍ ഇല്ലം ബിനു വി.യു. പോറ്റിയെ തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ 9.15 ഓടെ ക്ഷേത്രത്തിനു മുന്നില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും, ഉപദേശക സമിതി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ശബരിമലയിലേക്ക് പോകും വഴി ക്ഷേത്രദര്‍ശനത്തിനെത്തിയ കുഞ്ഞുമാളികപ്പുറമായ ചവറ സൗപര്‍ണികയില്‍ മാതംഗിയാണ് നറുക്കെടുത്തത്.

മേല്‍ശാന്തി അപേക്ഷയില്‍ 13 പേരില്‍ രണ്ട് പേര്‍ വേറെ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ 11 പേരുകളാണ് നറുക്കിട്ടത്. നിലവില്‍ ശൂരനാട് കോമളവല്ലീശ്വരം ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ബിനു. പടനായര്‍കുളങ്ങര കീഴ്ശാന്തി, ശക്തികുളങ്ങര ഭൂവനേശ്വരി ക്ഷേത്രം മേല്‍ശാന്തി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ വെങ്കട്ടക്കല്‍ ഇല്ലം എന്‍. ഉണ്ണി കൃഷ്ണന്‍പോറ്റിയുടെയും ദ്രൗപതി അന്തര്‍ജ്ജനത്തിന്റയും മകനാണ്.

ഭാര്യ: ശാരി. മകന്‍ ശ്രീഹരി. മേല്‍ശാന്തി നറുക്കെടുപ്പ് യോഗത്തിന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി.എസ്. സുനില്‍കുമാര്‍ ഭദ്രദീപം തെളിയിച്ചു. ഡെ. കമ്മിഷണര്‍ ജി. മുരളീധരന്‍പിള്ള, അസി. കമ്മിഷണര്‍ വിഷ്ണു പി.എസ്., അഡ്‌നിസ്‌ട്രേറ്റീവ് ഓഫീസര്‍ വിനോദ്കുമാര്‍, ക്ഷേത്രം കീഴ്ശാന്തി പ്രദീപ് നമ്പൂതിരി, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എസ്. സുരേഷ്‌കുമാര്‍, അംഗങ്ങളായ ഗോപകുമാര്‍, അനിതകുമാരി, തുളസീധരന്‍ എന്നിവര്‍ സംബന്ധിച്ചു.