Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 07:54 pm IST
inKerala

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുകുമാരി. പൂജാമുറിയിൽ പ്രാർത്ഥിക്കുന്നതിനിടെ സാരിയിലേക്ക് തിപടർന്നുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2013 മാർച്ച് 26-നാണ് സുകുമാരി മരണപ്പെടുന്നത്. എന്നാൽ ഈ മരണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. 1998-ൽ പുറത്തിറങ്ങിയ ആകാശഗംഗ എന്ന സിനിമയെ കുറിച്ചും പുതുതായി ഒരുക്കുന്ന ചിത്രത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് സുകുമാരിയുടെ അപകട മരണത്തിൽ വിനയൻ സംശയം പ്രകടിപ്പിക്കുന്നത്.

ആകാശ ഗംഗയിൽ നായികയായി വേഷമിട്ട മയൂരി സ്വയം ജീവനൊടുക്കി എന്ന വാർത്ത ഞെട്ടലോടെയാണ് താൻ കേട്ടത് എന്ന് വിനയൻ കുറിച്ചു. ഇതിനോട് ചേർത്താണ് സുകുമാരിയുടെ മരണത്തെ കുറിച്ച് വിനയൻ സംശയം പ്രകടിപ്പിക്കുന്നത്. സുകുമാരിയുടെ മരണം തനിക്ക് അവിശ്വസനീയമായി തോന്നി എന്നും എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവർ ജീവിതത്തിന്റെ അവസാന കാലത്ത് ഏറെ ദുഃഖിതയായിരുന്നു എന്നും വിനയൻ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം…

ഒരു ഓർമ്മച്ചിത്രം…
1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.
യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്‌കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്… എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്… ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്..
ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു..
എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു …
പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?
പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്

Tags: Vinayansukumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Mollywood

ഞാൻ മനസിൽ കണ്ട സിനിമയാണ് ലോക ; അടിച്ചു മാറ്റിക്കൊണ്ടു പോയി ; വിനയൻ

Kerala

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചെന്ന് ഉണ്ണി ശിവപാല്‍, ശരിവച്ച് വിനയന്‍, നിഷേധിച്ച് ഉണ്ണികൃഷ്ണന്‍

Kerala

ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് വിനയന്‍, ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് ഉണ്ണികൃഷ്ണന്‍, അമ്മ അംഗങ്ങള്‍ ഫെഫ്ക അഫിലിയേഷന്‍ തേടി

പുതിയ വാര്‍ത്തകള്‍

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.