
തിരുവനന്തപുരം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍. ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
സ്ത്രീകളെ അധിക്ഷേപിച്ചതിനും അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
വനിതാ ശിശുക്ഷേമ വകുപ്പ് ഈ മാസം 14ന് രാത്രി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വനിതകളുടെ ഒത്തുചേരല്‍ പരിപാടിയെ വിമര്‍ശിച്ചായിരുന്നു ഇയാള്‍ അശ്ലീല പരാമര്‍ശങ്ങളുളള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.