
സമീപകാലത്ത് തിയറ്ററുകളിലെത്തിയ മികച്ച കുടുംബചിത്രങ്ങളിലൊന്നായി ‘മധുരമീ ജീവിതം’ പ്രേക്ഷക ശ്രദ്ധ നേടുന്നു. കുടുംബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾക്കൊപ്പം സമകാലിക സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം തിയറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്.
സിദ്ധിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനയ പ്രസാദ്, ജോണി ആന്റണി, വിവേക് ശ്രീ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥയും അവതരണവും.
മാത്യു സ്ക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡേ മൂവീസാണ് പുറത്തിറക്കിയിരിക്കുന്നത്.
ശ്രീലാൽ പ്രകാശൻ, ഡോ. ജെ. ശ്രീകുമാർ, ശ്രീശൻ പ്രകാശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ആഴവും സ്നേഹത്തിന്റെ പ്രാധാന്യവും സമകാലിക ജീവിത സാഹചര്യങ്ങളുമായി ചേർത്തുപറയുന്ന ‘മധുരമീ ജീവിതം’ പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.