Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കെ.സി.എല്‍: കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 11:01 am IST
inCricket

കെസിഎല്ലില്‍ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കഴിഞ്ഞ തവണ കപ്പുയര്‍ത്തിയ ടീമിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയതിനൊപ്പം ബേസില്‍ തമ്പിയും മനു കൃഷ്ണനുമടക്കമുള്ള പരിചയസമ്പന്നരെയും യുവതാരങ്ങളെയും പുതുതായി ടീമിലെത്തിക്കാനും ഇത്തവണ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ശക്തമായ ബാറ്റിങ്-ബൗളിങ് നിരകളാണ് ടീമിന്റേത്.

കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസണ്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റന്‍. ആദ്യ സീസണില്‍ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീം രൂപീകരണത്തിലും യുവതാരങ്ങളുടെ മെന്ററിങ്ങിലും വികസനത്തിലും നിര്‍ണായക പങ്കുവഹിക്കുന്നു എന്നത് ടീമിന് കൂടുതല്‍ കരുത്തുപകരുന്നുണ്ട്.
ഒന്‍പതാം നമ്പര്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബാറ്റിങ് ഡെപ്തും ടി20ക്ക് അനുയോജ്യരായ പവര്‍ ഹിറ്റര്‍മാരും വൈവിധ്യമാര്‍ന്ന ബൗളിങ് ഓപ്ഷനുകളുമാണ് ഇത്തവണ കൊച്ചി ടീമിന്റെ സവിശേഷത. സഞ്ജു സാംസന്റെ അഭാവത്തില്‍ വിനൂപ് മനോഹരന്‍ തന്നെയായിരിക്കും ഇത്തവണ ബാറ്റിങ് നിരയുടെ ചുക്കാന്‍ പിടിക്കുക. ഫൈനലില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി കളിയിലെ താരമായ വിനൂപ് കഴിഞ്ഞ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന മൊഹമ്മദ് ഷാനുവും വിപുല്‍ ശക്തിയും ഇത്തവണയും ബാറ്റിങ് നിരയിലുണ്ട്. സമീപകാലത്ത് തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന വിപുല്‍ ശക്തി എന്‍എസ്‌കെ ട്രോഫിയില്‍ ടൂര്‍ണ്ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെടിക്കെട്ട് ബാറ്റര്‍മാരായ സച്ചിന്‍ സുരേഷും പവന്‍ ശ്രീധറും വിക്കറ്റിന് മുന്നിലും പിന്നിലും ടീമിന് കരുത്ത് പകരും.

ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിരയാണ് ടീമിന്റെ മറ്റൊരു കരുത്ത്. ക്യാപ്റ്റന്‍ സാലി സാംസനും മുഹമ്മദ് ആഷിഖുമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ ഫൈനലില്‍ കളിയുടെ ഗതി തിരിച്ചുവിട്ട തകര്‍പ്പന്‍ ക്യാച്ചുകളിലൂടെയും മികച്ച ഓള്‍റൗണ്ട് മികവിലൂടെയും ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ താരമാണ് സാലി. മറുവശത്ത് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മാച്ച് വിന്നറാണ് മൊഹമ്മദ് ആഷിഖ്. അക്ഷയ് ചന്ദ്രന്‍, മനു കൃഷ്ണന്‍, മിഥുന്‍ പി കെ,കാര്‍ത്തിക് ബി നായര്‍ എന്നിവരുടെ പരിചയസമ്പത്ത് കൂടി ചേരുമ്പോള്‍ ശക്തമായ അടിത്തറയുള്ള ടീമാണ് കൊച്ചിയുടേത്. ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ജോബിന്‍ ജോബി, ആദി അഭിലാഷ്, എന്നിവരടങ്ങുന്ന യുവനിര കൂടി ചേരുന്നതോടെ, ഏത് പ്രതിസന്ധി ഘട്ടത്തിലും കളി കൈപ്പിടിയിലൊതുക്കാന്‍ പോന്ന ശക്തമായൊരു ഓള്‍റൗണ്ട് നിരയായി ബ്ലൂ ടൈഗേഴ്‌സ് മാറുന്നു.

ബൗളിങ്ങില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായൊരു നിരയാണ് ഇത്തവണ കൊച്ചിയുടേത്. വേഗം കൊണ്ട് വിസ്മയം തീര്‍ക്കുന്ന മൂന്ന് പേസര്‍മാരാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. കെ എം ആസിഫ്, ബേസില്‍ തമ്പി, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് ഈ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ 16 ഇരകളുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തായിരുന്നു കെ എം ആസിഫ്. ആദ്യ സീസണില്‍ കൊച്ചിയുടെ ക്യാപ്റ്റനായിരുന്ന ബേസില്‍ തമ്പി ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അനിവാര്യ ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ട് കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനും ബേസിലിന് കഴിയും. ബേസിലിനെപ്പോലെ ബാറ്റിങ്ങിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ഏദന്‍ ആപ്പിള്‍ ടോമും. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ വാലറ്റത്ത് കാഴ്ച വച്ച തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഏദന്‍ ശ്രദ്ധേയനായിരുന്നു. വെറും 18 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 40 റണ്‍സുമായി പുറത്താകാതെ നിന്ന ഏദന്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയായിരുന്നു ടീമിനെ വിജയത്തിലെത്തിച്ചത്. ഭിന്നശേഷിക്കാരുടെ ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ടീമിലെ അംഗവും ടൂര്‍ണമെന്റിലെ മികച്ച ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് രാജനാണ് ബൗളിങ് നിരയിലെ മറ്റൊരു താരം.

സി.എം. ദീപക്കാണ് ഡയറക്ടര്‍ ഓഫ് കോച്ചിംഗ്. റൈഫി വിന്‍സെന്റ് ഗോമസ് ഹെഡ് കോച്ചും സനൂത് ഇബ്രാഹിം ലീഡ് കോച്ചും എസ്. അനീഷ് ബൗളിംഗ് കോച്ചുമായി ടീമിനൊപ്പമുണ്ട്. റോബര്‍ട്ട് ഫെര്‍ണാണ്ടസ് (മെന്റര്‍), ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് (ട്രെയിനര്‍), സജി സോമസുന്ദരന്‍ (പെര്‍ഫോമന്‍സ് അനലിസ്റ്റ്), അബ്ദുള്‍ ഫത്താഹ് ഇസ്മായില്‍ (ഫിസിയോ), ഗിരീഷ് ഇ.കെ. (ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്), മാത്യു ചെറിയാന്‍ (ടീം മാനേജര്‍) എന്നിവരടങ്ങുന്നതാണ് സപ്പോര്‍ട്ട് സ്റ്റാഫ്.

ടീം അംഗങ്ങള്‍ – സാലി സാംസണ്‍, ബേസില്‍ തമ്പി, മുഹമ്മദ് ആഷിഖ്, അക്ഷയ് ചന്ദ്രന്‍, ഏദന്‍ ആപ്പിള്‍ ടോം, മനു കൃഷ്ണന്‍, മിഥുന്‍ പി കെ, വിനൂപ് മനോഹരന്‍, കെ എം ആസിഫ്, പവന്‍ ശ്രീധര്‍, ജെറിന്‍ പി എസ്, സച്ചിന്‍ സുരേഷ്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ആദി അഭിലാഷ്, അനന്ദു സുനില്‍, മുഹമ്മദ് ഷാനു, ജോബിന്‍ ജോബി, അനീഷ് രാജന്‍, കാര്‍ത്തിക് ബി നായര്‍, വിപുല്‍ ശക്തി.

Tags: kochin blue tigersKerala Cricket League (KCL)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.