
കൊച്ചി: വില കുറഞ്ഞതും അല്ലാത്തതുമായ ചില ഡാറ്റ പ്ലാനുകൾ നിർത്തലാക്കി എയർടെൽ. 299,579,619,649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നിർത്തലാക്കിയത്. 299 രൂപയുടെ പ്ലാനിങ് പകരം 349 രൂപയുടെ പ്ലാനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപെയ്ഡ് ഓഫറുകൾ കൂടുതൽ ലളിതമാക്കാനും ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കാനും എയർടെൽ ശ്രമിച്ചുവരവെയാണ് ഈ മാറ്റങ്ങൾ ഉണ്ടാകുന്നത്.
എല്ലാ പ്ലാനുകളുടേയും വില കൂട്ടുക എന്നതല്ല, മറിച്ച് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താവ് കൂടുതൽ പണം നൽകണമെന്ന രീതിയാണ് എയർടെൽ സ്വീകരിക്കുന്നത്.
ഉപയോക്താക്കൾ ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന പ്ലാനുകളിൽ ഒന്നായ 299 രൂപയുടെ പ്ലാനും എയർടെൽ നിർത്തലാക്കിയിട്ടുണ്ട്. മുകളിലായി 349 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ദിവസേന 2 ജിബിയുടെ അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ പ്ലാനിൽ ഉള്ളത്. 299 രൂപയുടെ പ്ലാനിൽ 1.5 ജിബി ഉണ്ടായിരുന്നയിടത്ത്, വില കൂടിയെങ്കിലും പ്ലാനിലും എയർടെൽ മാറ്റം വരുത്തിയിട്ടുണ്ട്.
299 രൂപയുടെ പ്ലാനിനൊപ്പം 249 രൂപയുടെ പ്ലാനും നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ 199,219 രൂപയുടെ ഡാറ്റ പാക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
ഏകദേശം 5 മുതൽ 16 ശതമാനം വരെയുള്ള നിരക്കുവർധനവാണ് പ്ലാനുകൾ നിർത്തലാക്കിയതിലൂടെ ഉപയോക്താവിന് ഉണ്ടാകുക.